Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tvk

ആ​ർ​എ​സ്എ​സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ചി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് വി​ജ​യ് സ​ർ​ക്കാ​ർ; ചോ​ദ്യ​ങ്ങ​ളു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി 

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ റൂ​ട്ട് മാ​ര്‍​ച്ചി​ന് തു​ട​ര്‍​ച്ച​യാ​യി അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. കോ​ട​തി വ്യ​ക്ത​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും പൊ​ലി​സ് അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ജ​സ്റ്റി​സ് വി ​ല​ക്ഷ്മി​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു.

ഭീ​ക​ര​വാ​ദ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന ജ​മ്മു കാ​ഷ്മീ​രി​ല്‍ പോ​ലും ആ​ര്‍​എ​സ്എ​സി​ന് മാ​ര്‍​ച്ച് ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍, ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​ത്രം എ​ന്തു​കൊ​ണ്ടാ​ണ് ആ​വ​ര്‍​ത്തി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ആ​ര്‍​എ​സ്എ​സി​നെ​യും ദ്രാ​വി​ഡ​ര്‍ ക​ഴ​ക​ത്തെ​യും പ​രാ​മ​ര്‍​ശി​ച്ചു​കൊ​ണ്ട്, ഈ ​സ​ര്‍​ക്കാ​ര്‍ ഏ​ത് ഘോ​ഷ​യാ​ത്ര​യ്ക്കും എ​തി​രാ​ണെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തി​ലൂ​ടെ പൗ​ര​ന്മാ​രെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ആ​ര്‍​എ​സ്എ​സ് അം​ഗ​മാ​യ വി ​ജി ജ​ഗ​ദീ​ശ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

വ​ലി​യ സം​ഘ​ട​ന​ക​ള്‍​ക്ക് കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​മ​തി തേ​ടാ​ന്‍ ക​ഴി​ഞ്ഞേ​ക്കു​മെ​ങ്കി​ലും, അ​തി​നു​ള്ള സാ​മ്പ​ത്തി​ക​മോ സം​ഘ​ട​നാ ശേ​ഷി​യോ ഇ​ല്ലാ​ത്ത ചെ​റു​കി​ട സം​ഘ​ട​ന​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​കു​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ന്‍ എ​ല്‍ രാ​ജ വാ​ദി​ച്ചു. 

ആ​ർ​എ​സ്എ​സ് പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച സ്ഥ​ല​ങ്ങ​ൾ അ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​വ​യ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ വി​ജ​യ നാ​രാ​യ​ൺ കോ​ട​തി​യെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന്, സ​മാ​ധാ​ന​പ​ര​മാ​യ റൂ​ട്ട് മാ​ര്‍​ച്ചി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. 

ഒ​ക്ടോ​ബ​ർ 18, 25, ന​വം​ബ​ർ 1 തീ​യ​തി​ക​ളി​ലോ മ​റ്റ് അ​നു​യോ​ജ്യ​മാ​യ ദി​വ​സ​ങ്ങ​ളി​ലോ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി​യാ​ണ് ജ​ഗ​ദീ​ശ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ർ​എ​സ്എ​സി​ന് എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ചി​ന് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും അ​നു​മ​തി​ക്കാ​യി വീ​ണ്ടും വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ജ​ഗ​ദീ​ശ​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ൻ എ​ൽ രാ​ജ​യു​ടെ വാ​ദം. 

വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മാ​ർ​ച്ച് ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

National

ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​രം ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​ട്ടി​ല്ല; വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍. ത​മി​ഴ്‌​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​രം ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പു​തി​യ പ​ദ്ധ​തി​ക​ളൊ​ന്നും അ​വ​ര്‍ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ഡി​എം​കെ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി ക്രെ​ഡി​റ്റ് അ​ടി​ച്ചെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ത​ങ്ങ​ള്‍ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ അ​ധി​കാ​ര​ത്തി​ലു​ള്ള പാ​ര്‍​ട്ടി കാ​ര​ണം ജ​ന​ങ്ങ​ള്‍ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ട്. ഓ​രോ ദി​വ​സ​വും ഓ​രോ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്നു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

 

National

ടിവികെയ്ക്കു തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം

ചെ​​​​ന്നൈ: ത​​​​മി​​​​ഴ​​​​ക വെ​​​​ട്രി ക​​​​ഴ​​​ക​​​ത്തി​​​നു (ടി​​​​വി​​​​കെ) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​ൻ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​താ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ​​​​യും പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ലെ​​​​യും സം​​​സ്ഥാ​​​ന പാ​​​ർ​​​ട്ടി പ​​​ദ​​​വി​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്.

വി​​​​സി​​​​ൽ ആ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക ചി​​​​ഹ്നം. ത​​​​മി​​​​ഴ്നാ​​​​ട് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലെ അ​​​​ദ്ഭു​​​​ത​​​​മാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ വി​​​​ജ​​​​യ​​​​മെ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

 

National

ടി​വി​കെ മ​ന്ത്രി​യു​ടെ കാ​റി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മ​ന്ത്രി​യു​ടെ കാ​റി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി കെ. ​ജ​ഗ​ദീ​ശ്വ​രി​യു​ടെ വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ ഇ​ര​യി​ൻ​പ്(28) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടാ​ൻ​കു​ള​ത്തൂ​രി​ലാ​ണ് അ​പ​ക​ടം.

മ​ന്ത്രി​യു​ടെ ബ​ന്ധു​ക്ക​ൾ യാ​ത്ര ചെ​യ്ത കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ഹ​നം മ​ന്ത്രി​യു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നാ​യി ചെ​ന്നൈ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ന്ത്രി തൊ​ട്ടു​മു​ന്നി​ലു​ള്ള കാ​റി​ലാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ ഡ്രൈ​വ​ർ മ​ധു​രെ സ്വ​ദേ​ശി ചി​ന്ന അ​ഗ്നി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

National

ചെ​ന്നൈ​യി​ൽ ടി​വി​കെ പ്രാ​ദേ​ശി​ക നേ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ പ്രാ​ദേ​ശി​ക നേ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ക​ണ്ണ​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചെ​ന്നൈ​യ്ക്ക് സ​മീ​പം അ​ഡ​യാ​റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

എ​ഐ​എ​ഡി​എം​കെ വി​ട്ടാ​ണ് ക​ണ്ണ​ന്‍ ടി​വി​കെ​യി​ല്‍ ചേ​ർ​ന്ന​ത്. 2009ലെ ​ശി​വ കൊ​ല​ക്കേ​സി​ൽ ക​ണ്ണ​ന് പ​ങ്കു​ണ്ടാ​യി​രു​ന്ന​താ​യി ത​മി​ഴ്നാ​ട് പൊ​ലി​സ് പ​റ​യു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള പ്ര​തി​കാ​ര​മാ​ണ് ക​ണ്ണ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് ഭാ​ഷ്യം.

ശി​വ​യു​ടെ മ​രു​മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു സം​ഘ​മാ​ണ് ക​ണ്ണ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി. ക​ണ്ണ​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലി​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

National

പു​റ​ത്തു​നി​ന്നു​ള്ള പി​ന്തു​ണ തു​ട​രും; വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ

ചെ​ന്നൈ: ടി​വി​കെ മ​ന്ത്രി​സ​ഭ​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള പി​ന്തു​ണ തു​ട​രു​മെ​ന്നും എ​ന്നാ​ൽ മ​ന്ത്രി​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ. സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും ഏ​കോ​പ​ന സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ന്ത്രി​സ​ഭ​യി​ൽ ചേ​ര​ണ​മെ​ന്ന് ടി​വി​കെ മ​ന്ത്രി​മാ​ർ ഇ​ട​തു​നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രേ​ണ്ട​തി​ല്ലെ​ന്ന മു​ൻ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​ടു​ത്ത ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ടി​വി​കെ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. 

നി​ല​വി​ൽ സി​പി​എ​മ്മി​നും സി​പി​ഐ​ക്കും ര​ണ്ട് എം​എ​ൽ​എ​മാ​ർ വീ​ത​മാ​ണു​ള്ള​ത്. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്.

National

ഓ​ടി​പ്പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചോ​ടി; വി​ജ​യ്‌​യും ഉ​ദ​യ​നി​ധി​യും ഏ​റ്റു​മു​ട്ടി

ചെ​ന്നൈ: ക്ര​മ​സ​മാ​ധാ​ന നി​ല​യെ​ച്ചൊ​ല്ലി ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ. മു​ൻ ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം സം​ബ​ന്ധി​ച്ച് ടി​വി​കെ ഉ​യ​ർ​ത്തു​ന്ന നി​ര​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ളെ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ശ​ക്ത​മാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ മു​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​തേ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ര​ണ്ട് മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്  ടി​വി​കെ സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യെ​ന്ന് ഉ​ദ​യ​നി​ധി ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്ത് പോ​ക്സോ കേ​സു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ര​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​മി​തി​ക​ളും സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ​റു​ക​ളും രൂ​പീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും ഉ​ദ​യ​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി. മ​റീ​ന ബീ​ച്ചി​ലെ നീ​റ്റ് വി​രു​ദ്ധ സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളെ​യും സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് രം​ഗ​ത്തെ​ത്തി.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ൽ വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം സ്പീ​ക്ക​റെ അ​റി​യി​ച്ചു. താ​ൻ സ​ഭ​യി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ആ​രാ​ണ് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തെ​ന്ന വി​വ​ര​വും ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​തി​നും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി പ​റ​യു​മ്പോ​ൾ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് ഓ​ടി​പ്പോ​കാ​തി​രിക്കാൻ സ്പീ​ക്ക​ർ നടപടി സ്വീകരിക്കണമെന്നും വി​ജ​യ് പറഞ്ഞു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി ഉ​ദ​യ​നി​ധി രം​ഗ​ത്തെ​ത്തി. പ്ര​തി​പ​ക്ഷം ഓ​ടി​പ്പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി പ​റ​യാ​മെ​ന്ന് പ​റ​ഞ്ഞ് സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത് എ​ന്നാ​യി​രു​ന്നു ഉ​ദ​യ​നി​ധി​യു​ടെ തി​രി​ച്ച​ടി.

 

National

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​നി​ല്ല; ടി​വി​കെ​യ്ക്ക് മു​ന്നി​ൽ വാ​തി​ല​ട​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഒ​ഴി​വു​ള്ള നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ ഉ​ട​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​ക​ളി​ൽ വി​ധി വ​രു​ന്ന​തി​ന് മു​മ്പ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​കി​ല്ലെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്.

1967ലെ ​സു​പ്രീം​കോ​ട​തി വി​ധി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ വി​ജ​യ് ഒ​ഴി​ഞ്ഞ തി​രു​ച്ചി ഈ​സ്റ്റ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കും.

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യ​ത്. ഈ ​ഹ​ർ​ജി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ടോ​ടെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ സ്വ​ന്തം നി​ല​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​നാ​ണ് ടി​വി​കെ​യു​ടെ ശ്ര​മം. അ​തേ​സ​മ​യം ഹ​ർ​ജി സെ​പ്റ്റം​ബ​ർ എ​ട്ടി​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

 

Kerala

ദേ​വ​ൻ ഇ​നി ദ​ള​പ​തി​ക്കൊ​പ്പം; കേ​ര​ള​ത്തി​ൽ ടി​വി​കെ​യു​ടെ 'മാസ് എ​ൻ​ട്രി'

കൊ​ച്ചി: ബി​ജെ​പി വി​ട്ട ന​ട​ൻ ദേ​വ​ൻ വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ൽ ചേ​രും. ദേ​വ​ൻ ടി​വി​കെ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​വ​നും ടി​വി​കെ നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. അ​ന്തി​മ തീ​രു​മാ​നം വി​ജ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

സെ​പ്റ്റം​ബ​ർ 10ന് ​ശേ​ഷം ദേ​വ​ൻ ചെ​ന്നൈ​യി​ലെ​ത്തി വി​ജ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കൂ​ടി​ക്കാ​ഴ്ച നീ​ളു​ന്ന​തെ​ന്ന് ദേ​വ​ൻ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ചാ​ല​ക്കു​ടി​യി​ലെ ദേ​വ​ന്‍റെ വീ​ട്ടി​ലെ​ത്തി ടി​വി​കെ ത​മി​ഴ്നാ​ട് ഘ​ട​ക​ത്തി​ലെ ര​ണ്ട് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ന​ടി പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​രു​വ​രും എ​ത്തി​യ​ത്. തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ ചി​ല ഉ​ന്ന​ത ടി​വി​കെ നേ​താ​ക്ക​ൾ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ദേ​വ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ന​ൽ​കാ​മെ​ന്ന​താ​ണ് ടി​വി​കെ മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന വാ​ഗ്ദാ​നം. 

കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും സം​സ്ഥാ​ന​ത്ത് സ​ഖ്യ​സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ വ​ന്ന​താ​യാ​ണ് വി​വ​രം. വി​ജയ്‌യു​മാ​യി വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​മു​ണ്ടെ​ന്നും ആ​റ് സി​നി​മ​ക​ളി​ൽ നാ​യ​ക​നാ​യും വി​ല്ല​നാ​യും തങ്ങൾ ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

National

വി​ജ​യ്‌​യു​ടെ കാ​ർ വേ​ണ്ട; ഡി​എം​കെ​യു​ടെ 59 എം​എ​ൽ​എ​മാ​ർ 'നോ' ​പ​റ​ഞ്ഞു

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് എം​എ​ൽ​എ​മാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ കാ​ർ നി​ര​സി​ച്ച് ഡി​എം​കെ​യു​ടെ 59 എം​എ​ൽ​എ​മാ​ർ. സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത കാ​ർ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ അ​റി​യി​ച്ചു. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ പ​റ​യു​ന്നു. അ​തി​നാ​ൽ അ​നാ​വ​ശ്യ ചെ​ല​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ലം പ​രി​ശോ​ധി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് മാ​ത്രം കാ​ർ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ 234 എം​എ​ൽ​എ​മാ​ർ​ക്കും സൗ​ജ​ന്യ​മാ​യി കാ​റു​ക​ൾ ന​ൽ​കു​മെ​ന്ന് വി​ജ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ഇ​തി​നെ വി​മ​ർ​ശി​ച്ച് ഡി​എം​കെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ൽ സം​സ്ഥാ​നം സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണെ​ന്ന് പ​റ​യു​ന്ന ടി​വി​കെ സ​ർ​ക്കാ​ർ ത​ന്നെ എം​എ​ൽ​എ​മാ​ർ​ക്ക് സൗ​ജ​ന്യ കാ​ർ ന​ൽ​കു​ന്ന​ത് വൈ​രു​ധ്യ​മാ​ണെ​ന്ന് ഉ​ദ​യ​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം എ​ല്ലാ എം​എ​ൽ​എ​മാ​രെ​യും തു​ല്യ​രാ​യി കാ​ണാ​നാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ശ്ര​മി​ച്ച​തെ​ന്ന് മ​ന്ത്രി ആ​ദ​വ് അ​ർ​ജു​ന പ​റ​ഞ്ഞു.

വി​സി​കെ, ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ തു​ട​ങ്ങി​യ ചെ​റു​പാ​ർ​ട്ടി​ക​ളി​ലെ പ​ല എം​എ​ൽ​എ​മാ​രു​ടെ​യും സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​ണ്. മ​ണ്ഡ​ല​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ കാ​ർ ആ​ഡം​ബ​ര​മ​ല്ല അ​ത്യാ​വ​ശ്യമാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Movies

തൃഷ ലക്ഷ്യമിടുന്നത് ആരെ? താരത്തിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പ് ചർച്ചയാകുന്നു

ത​മി​ഴകത്തു വൻ വി​വാ​ദ​ങ്ങ​ൾ​ വിളിച്ചുവരുത്തിയ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ, ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​ക​ളി​ലൂ​ടെ ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്ന കുറിപ്പുമായി തെന്നിന്ത്യൻ താരം തൃ​ഷ കൃ​ഷ്ണ​ൻ. ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ തൃ​ഷ​യ്ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു പ്ര​തി​ക​ര​ണ​വു​മാ​യി താ​രം രംഗത്തെത്തിയത്. ‌

മു​ത്തശി​യു​ടെ 98-ാം ജ​ന്മ​ദി​നാ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ പ​ങ്കുവ​ച്ച​തി​നൊ​പ്പ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ തൃ​ഷ പങ്കുവച്ചത്. "ഈ ​പ്രാ​യ​ത്തി​ൽ ഇ​ത്ത​രം ഡ്രാ​മ​ക​ൾ കാ​ണി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണ്. പോ​യി കു​റ​ച്ച് പ​ണം സന്പാദിക്കൂ, സ​മാ​ധാ​നം ക​ണ്ടെ​ത്തൂ...'എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ തൃ​ഷ കു​റി​ച്ച​ത്.

കൂ​ടാ​തെ, "നി​ങ്ങ​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ളി​ലേ​ക്കുത​ന്നെ തി​രി​ച്ചെ​ത്തും; ന​ല്ല​ത് ചെ​യ്യൂ, ന​ല്ല​വ​രാ​യി​രി​ക്കൂ', "അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കാ​ത്ത​വ​രാ​ണ് വി​ജ​യി​ക്കു​ന്ന​ത്' തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളും തൃഷ പങ്കുവച്ചിട്ടുണ്ട്. "ഒ​രി​ക്ക​ൽ നി​ങ്ങ​ൾ പ്രാ​ർ​ഥി​ച്ച ജീ​വി​തം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​ത് എ​ത്ര വ​ലി​യ ഭാ​ഗ്യ​മാ​ണ്' എ​ന്നും തൃ​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഞ്ചാ​വൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ​ദസി​ൽനി​ന്ന് ചി​ല​ർ തൃ​ഷ​യു​ടെ പേ​ര് ഉച്ചത്തിൽ വി​ളി​ച്ചുപ​റ​ഞ്ഞ​പ്പോ​ൾ, ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ന​ട​ത്തി​യ ചി​രി​യും ദ്വയാർഥ പ്രയോഗങ്ങളുമാണു വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ച​ത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

National

പ്രി​യ​പ്പെ​ട്ട തൃ​ഷ എ​പ്പോ​ൾ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും; പ​രി​ഹാ​സ​വു​മാ​യി എ​ഐ​എ​ഡി​എം​കെ നേ​താ​വ്

ചെ​ന്നൈ: ന​ടി തൃ​ഷ​യെ പ​രാ​മ​ർ​ശി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി എ​ഐ​എ​ഡി​എം​കെ നേ​താ​വ് ആ​ർ.​ബി. ഉ​ദ​യ​കു​മാ​ർ. ടി​വി​കെ സ​ർ​ക്കാ​രി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​വി​ധ സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച ഉ​ദ​യ​കു​മാ​ർ വി​ജ​യ്‌​യു​ടെ പ്രി​യ​പ്പെ​ട്ട തൃ​ഷ​യെ എ​പ്പോ​ഴാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക​യെ​ന്നും ചോ​ദി​ച്ചു.

സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഭ​ര​ണ​രം​ഗ​ത്ത് വി​വി​ധ ചു​മ​ത​ല​ക​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​വി​കെ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ​യ​കു​മാ​ർ തൃ​ഷ​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​ത്. വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​ർ സി​നി​മാ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ​ക്ക് സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ക​യാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ തൃ​ഷ ആ​രാ​ധ​ക​രും ടി​വി​കെ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി. മ​ധു​ര​യി​ൽ തൃ​ഷ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ​യ​കു​മാ​റി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. അ​തേ​സ​മ​യം തൃ​ഷ​യെ​ക്കു​റി​ച്ച് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ നേ​ര​ത്തെ​യും ത​മി​ഴ്നാ​ട്ടി​ൽ വി​വാ​ദ​മാ​യി​രു​ന്നു. കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ തൃ​ഷ​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

National

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം; വി​ജ​യ് വി​ളി​ച്ച യോ​ഗം എം​പി​മാ​ർ ബ​ഹി​ഷ്ക​രി​ച്ചു

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ വി​ട്ടു​നി​ന്നു. ത​മി​ഴ്നാ​ട്ടി​ലെ 57 എം​പി​മാ​രി​ൽ 37 പേ​രും യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പാ​ർ​ല​മെ​ന്‍റ് സീ​റ്റു​ക​ൾ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള നി​ല​പാ​ട് രൂ​പീ​ക​രി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്.

എ​ന്നാ​ൽ കാ​വേ​രി ജ​ല​പ്ര​ശ്ന​ത്തി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. ഡി​എം​കെ​യു​ടെ 30 എം​പി​മാ​രും അ​ണ്ണാ ഡി​എം​കെ​യു​ടെ നാ​ല് എം​പി​മാ​രും പി​എം​കെ, എം​എ​ൻ​എം ക​ക്ഷി​ക​ളു​ടെ ഓ​രോ എം​പി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

കോ​ൺ​ഗ്ര​സി​ന്‍റെ 12 എം​പി​മാ​രും വി​സി​കെ, സി​പി​ഐ, സി​പി​എം എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ ര​ണ്ട് എം​പി​മാ​രും എം​ഡി​എം​കെ, മു​സ്‌​ലിം ലീ​ഗ് എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ ഓ​രോ എം​പി​മാ​രു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം അ​നാ​വ​ശ്യ​മാ​ണെ​ന്നും കാ​വേ​രി പ്ര​ശ്ന​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ഡി​എം​കെ എം​പി ക​നി​മൊ​ഴി പ​റ​ഞ്ഞു.

Movies

ന​ല്ലൊ​രു കീ​ഴ്‌വഴ​ക്ക​മാ​ണ് ന​ട​ത്തി​യ​ത്: ഉ​ദ​യ​നി​ധി​യു​ടെ അ​റ​സ്റ്റി​ൽ ക​ങ്ക​ണ

ന​ടി തൃ​ഷ​യ്‌​ക്കെ​തി​രാ​യ ദ്വ​യാ​ർ​ഥ​പ്ര​യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ട്ട്.

ഉ​ദ​യ​നി​ധി​യു​ടെ അ​റ​സ്റ്റ് ഭാ​വി​യി​ലേ​ക്ക് ന​ല്ല മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ക​ങ്ക​ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​വേ​ദി​യി​ൽ അ​ശ്ലീ​ല അ​ധി​ക്ഷേ​പ​ങ്ങ​ളും ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തു​ന്ന​ത് പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. മി​സ്റ്റ​ർ സ്റ്റാ​ലി​നെ ജ​യി​ലി​ല​ട​ച്ചു. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ടാ​വാം, എ​ങ്കി​ലും അ​റ​സ്റ്റ് ന​ല്ലൊ​രു കീ​ഴ്‌​വ​ഴ​ക്ക​മാ​ണ്', എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ കു​റി​പ്പ്.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഞ്ചാ​വൂ​രി​ൽ ഡി.​എം.​കെ. പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി.​വി.​കെ) നേ​താ​വു​മാ​യ വി​ജ​യി​യെ വി​മ​ർ​ശി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ൽ നി​ന്ന് ചി​ല​ർ തൃ​ഷ​യു​ടെ പേ​ര് വി​ളി​ച്ചു പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഉ​ദ​യ​നി​ധി ന​ട​ത്തി​യ പ​രാ​മ​ർ​ശം ന​ടി തൃ​ഷ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തും അ​ശ്ലീ​ല ചു​വ​യു​ള്ള​തു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​യി​രു​ന്നു.

 

National

വി​ജ​യ് ഡ​മ്മി മു​ഖ്യ​മ​ന്ത്രി;​ പ​രി​ഹാ​സ​വു​മാ​യി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ചെ​ന്നൈ: ടി​വി​കെ സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​യേ​യും ക​ട​ന്നാ​ക്ര​മി​ച്ച് ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. ന​ടി തൃ​ഷ​യ്ക്കെ​തി​രെ വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ​യ​നി​ധി നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. ത​ന്‍റെ അ​റ​സ്റ്റ് ഒ​രു സ​ർ​ക്കാ​ർ സ​ർ​ക്ക​സി​ലെ കോ​മ​ഡി​യാ​ണ്. 

വി​ജ​യ് ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​വേ​രി വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ൽ ടി​വി​കെ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന യ​ഥാ​ർ​ത്ഥ വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ് ത​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌ ഒ​രു ഭീ​ക​ര​വാ​ദി​യെ പോ​ലെ​യാ​ണ് പോ​ലീ​സ് ത​ന്നെ കൊ​ണ്ടു​പോ​യ​ത്.

ഞ​ങ്ങ​ളു​ടെ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് എ​ല്ലാ വ​ർ​ഷ​വും ജൂ​ൺ 12ന് ​മേ​ട്ടൂ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ക​ർ​ഷ​ക​ർ​ക്കാ​യി തു​ട​ർ​ച്ച​യാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. ​എ​ന്നാ​ൽ അ​ഞ്ച് മാ​സ​മാ​യി​ട്ടും ടി​വി​കെ സ​ർ​ക്കാ​രി​ന് ക​ർ​ഷ​ക​ർ​ക്കാ​യി വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​തി​രെ സം​സാ​രി​ക്കാ​ൻ ടി​വി​കെ​യ്ക്ക് യാ​തൊ​രു അ​ർ​ഹ​ത​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ശ്ലീ​ല പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ക​സ്റ്റ​ഡി​യി​ൽ

തൃ​ഷ​യ്‌​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക്കും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​റ​സ്റ്റ് ഭ​യ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ നേ​ര​ത്തെ ത​ന്നെ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഉ​ദ​യ​നി​ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യാ​ണ്.

കാ​വേ​രി വി​ഷ​യ​ത്തി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ഉ​ദ​യ​നി​ധി തൃ​ഷ​യ്‌​ക്കെ​തി​രെ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​വും സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വും ന​ട​ത്തി​യ​ത്.

 

National

സി​നി​മാ​താ​രം തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ശ്ലീ​ല പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി ടി​വി​കെ

ചെ​ന്നൈ: പ്ര​മു​ഖ ത​മി​ഴ് സി​നി​മാ​താ​രം തൃ​ഷ​യ്‌​ക്കെ​തി​രെ അ​ശ്ലീ​ല​വും ദ്വ​യാ​ർ​ത്ഥ​മു​ള്ള​തു​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

ത​ഞ്ചാ​വൂ​രി​ൽ കാ​വേ​രി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി പ്ര​സം​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ സം​ഭ​വം. മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സ്സി​ൽ നി​ന്ന് ആ​രോ "തൃ​ഷ, തൃ​ഷ" എ​ന്ന് ഉ​റ​ക്കെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് ഉ​ദ​യ​നി​ധി ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​മാ​യ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​മാ​ണ് വ​ലി​യ രാ​ഷ്ട്രീ​യ കൊ​ടു​ങ്കാ​റ്റി​ന് തി​രി​കൊ​ളു​ത്തി​യ​ത്.

പൊ​തു​വേ​ദി​യി​ൽ വ​ച്ച് ഒ​രു സ്ത്രീ​യെ വ​സ്‌​തു​വ​ൽ​ക്ക​രി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ടി​വി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​എം​കെ നേ​താ​വി​ന്‍റെ സം​സ്കാ​ര​ശൂ​ന്യ​മാ​യ പ്ര​യോ​ഗ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ടി​വി​കെ​യു​ടെ തീ​രു​മാ​നം.

ഉ​ദ​യ​നി​ധി​യു​ടെ പ്ര​സ്താ​വ​ന കേ​വ​ലം സ്ത്രീ​വി​രു​ദ്ധം മാ​ത്ര​മ​ല്ല, തി​ക​ച്ചും അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട് ബി​ജെ​പി വ​ക്താ​വ് നാ​രാ​യ​ണ​ൻ തി​രു​പ്പ​തി പ്ര​തി​ക​രി​ച്ചു. എം.​കെ. സ്റ്റാ​ലി​ൻ ഇ​തി​നെ​തി​രെ മി​ണ്ടാ​തി​രി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വിജയ്ക്ക് കനത്ത തിരിച്ചടി; കരുർ ദുരന്തബാധിതർക്ക് നൽകിയ സർക്കാർ ജോലി ഹൈക്കോടതി റദ്ദാക്കി

ചെ​ന്നൈ: ക​രു​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​നു​ള്ള വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 16 അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ വി​ജ​യ് പ​ങ്കെ​ടു​ത്ത റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ഴു​തി ജോ​ലി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ദി​വ​സ​വും റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ല്ലാം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ 32 പേ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം ആ​ശ്രി​ത നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി​യി​രു​ന്നു. ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം. എ​ന്നാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​ർ ജോ​ലി​ക​ൾ ന​ൽ​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​വും വ്യാ​പ​ക വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ഷ​യം കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വി​ജ​യ് താ​മ​സി​ച്ചെ​ത്തി​യ​തും മ​തി​യാ​യ കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യു​മാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും ഗൂ​ഢാ​ലോ​ച​ന​യു​മാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ടി​വി​കെ​യു​ടെ ആ​രോ​പ​ണം.

National

സ്റ്റാ​ലി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക്ക് വി​ജ​യ്‌​യു​ടെ റെ​ഡ് സി​ഗ്ന​ൽ; പ​ര​ന്തൂ​റി​ലെ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ നീ​ക്കം ഉ​പേ​ക്ഷി​ച്ചു!

ചെ​ന്നൈ: പ​ര​ന്തൂ​റി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​നു​ള്ള ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. പ​ര​ന്തൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ നി​ർ​മാ​ണം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി നി​ർ​മ്മ​ൽ കു​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ര​ന്തൂ​റി​ന് പ​ക​രം വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി മ​റ്റൊ​രു അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ൻ​പ് 2022 ഓ​ഗ​സ്റ്റി​ലാ​ണ് എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം​കെ സ​ർ​ക്കാ​ർ 4,970 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ര​ന്തൂ​റി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തി​നെ​തി​രെ​യും ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ പു​തി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ഡി​എം​കെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ക​ണ്ണ​ട​ച്ച​ല്ല പ​ര​ന്തൂ‍​ർ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ​ദ്ധ​തി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ​തെ​ന്നും ഡി​എം​കെ വ​ക്താ​വ് എ. ​ശ​ര​വ​ണ​ൻ പ​റ​ഞ്ഞു.

National

മൂന്ന് അണ്ണാ ഡിഎംകെ മുൻ മന്ത്രിമാർ ടിവികെയിൽ

ചെ​​​ന്നൈ: അ​​​ണ്ണാ ഡി​​​എം​​​കെ​​​ക്കാ​​​രാ​​​യ മൂ​​​ന്നു മു​​​ൻ മ​​​ന്ത്രി​​​മാ​​​ർ ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്നു. ഡോ. ​​​സി. വി​​​ജ​​​യ​​​ഭാ​​​സ്ക​​​ർ, എം.​​​ആ​​​ർ. വി​​​ജ​​​യ​​​ഭാ​​​സ്ക​​​ർ, എം.​​​എ​​​സ്.​​​എം. ആ​​​ന​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

മാ​​​മ​​​ല്ല​​​പു​​​ര​​​ത്ത് ടി​​​വി​​​കെ നേ​​​താ​​​വ് ബു​​​സി എ​​​ൻ. ആ​​​ന​​​ന്ദ്, ആ​​​ധ​​​വ് അ​​​ർ​​​ജു​​​ന, അ​​​രു​​​ൺ​​​രാ​​​ജ് എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ ടി​​​വി​​​കെ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്.

സി. ​​​വി​​​ജ​​​യ​​​ഭാ​​​സ്ക​​​റും എം.​​​ആ​​​ർ. വി​​​ജ​​​യ​​​ഭാ​​​സ്ക​​​റും എം​​​എ​​​ൽ​​​എ​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. വീ​​​രാ​​​ളി​​​മ​​​ലൈ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് സി. ​​​വി​​​ജ​​​യ്ഭാ​​​സ്ക​​​ർ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ക​​​രൂ​​​രി​​​ലെ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്നു എം.​​​ആ​​​ർ. വി​​​ജ​​​യ​​​ഭാ​​​സ്ക​​​ർ.

National

ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ 35 കോ​ടി; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​യി 15 ടി​വി​കെ എം​എ​ൽ​എ​മാ​രു​ടെ രാ​ജി​ക്ക് ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഉ​ത്തം​ഗ​രൈ​യി​ലെ ടി​വി​കെ എം​എ​ൽ​എ എ​ൻ ഇ​ള​യ​രാ​ജ ചെ​ന്നൈ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യം ഐ​പി​ഡി​എ​സ് എ​ന്ന ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

ആ​ദ്യ​ത്തെ അ​റ​സ്റ്റ് ചെ​ന്നൈ​യി​ലും മ​റ്റ് ര​ണ്ട് അ​റ​സ്റ്റ് ക​രൂ​രി​ലു​മാ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ 35 കോ​ടി വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം.

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പ‌ീ​ക്ക​ർ ജെ​സി​ഡി പ്ര​ഭാ​ക​ര​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​യി​രു​ന്നു പ​ണം വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്ന് ഇ​ള​യ​രാ​ജ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

 

National

ഡി​എം​കെ​യെ ത​ള​ർ​ത്താ​ൻ പു​തി​യ വ്യൂ​ഹം ; ടി​വി​കെയെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് വി​ജ​യ്

ചെ​ന്നൈ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രാ​നി​രി​ക്കെ നി​ർ​ണാ​യ​ക രാ​ഷ്‌ട്രീ​യ നീ​ക്ക​വു​മാ​യി ടി​വി​കെ. ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് വി​ളി​ച്ചു. ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​ഖ്യ​മാ​യി​ട്ട് മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും ബു​ധ​നാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ‌​ടു​ക്കു​മെ​ന്നു ടി​വി​കെ വ്യ​ക്ത​മാ​ക്കി.

ആ​ദ്യ പ​ടി​യാ​യി വി​സി​കെ അ​ധ്യ​ക്ഷ​ൻ തി​രു​മാ​വ​ള​വ​ന്‍റെ വീ​ട്ടി​ലെ​ത്തി ബു​സി ആ​ന​ന്ദും ആ​ധ​വ് അ​ർ​ജു​ന​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​യാ​ൻ വി​ജ​യ് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ലീ​ഗ് , എം​ഡി​എം​കെ പാ​ർ​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്നും സ​ഖ്യ​ത്തി​ന്‍റെ പേ​രും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ടി​വി​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്‌ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്ന​തി​ന് സൂ​ച​ന ന​ൽ​കി ഒ​മ്പ​ത് വ​ർ​ഷ​ത്തെ ബ​ന്ധ​ത്തി​ന് വി​രാ​മ​മി​ട്ട് വൈ​ക്കോ​യു​ടെ മ​രു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​വും ഡി​എം​കെ സ​ഖ്യ​ത്തി​ൽനിന്നു പി​ന്മാ​റി​യി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കു​ന്ന​താ​ണ് എം​ഡി​എം​കെ​യു​ടെ നീ​ക്കം. അതേസമയം, നീക്കങ്ങളെല്ലാം ഡിഎംകെ നിരീക്ഷിക്കുന്നുണ്ട്.

Movies

CM Vijay's mother Shoba Chandrasekhar | വി​മ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്നു... വി​ജ​യ് വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ട്ടു; മ​ന​സു​തു​റ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​ര്‍

ത​മി​ഴ്‌​നാ​ടിന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലേ​ക്ക് വി​ജ​യ് ന​ട​ത്തി​യ യാ​ത്ര അ​ത്ര എ​ളു​പ്പ​മു​ള്ള​താ​യി​രു​ന്നി​ല്ല. കല്ലും മുള്ളും നിറഞ്ഞ ​കഠിനയാ​ത്ര​യെ ഏ​റ്റ​വും അ​ടു​ത്ത​റി​ഞ്ഞ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​ര്‍. വി​ജ​യ്‌​യു​ടെ അ​മ്പ​ത്തി​ര​ണ്ടാം ജ​ന്മ​ദി​ന​ത്തി​ല്‍, മ​ക​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ചു​വ​ടുവ​ച്ച​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അ​വ​ര്‍ മ​ന​സു​തു​റ​ക്കു​ക​യാ​ണ്.

 

National

സ്റ്റാ​ലി​നെ കൈ​വി​ട്ട് മു​സ്‌​ലിം ലീ​ഗ്; ഇ​നി ടി​വി​കെ​യ്ക്കൊ​പ്പം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ മു​ന്ന​ണി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചെ​ന്ന് മു​സ്‌​ലിം ലീ​ഗ് പ്ര​ഖ്യാ​പി​ച്ചു. ഡി​എം​കെ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഖാ​ദ​ർ മൊ​യ്തീ​ൻ ലീ​ഗ് ഇ​നി ടി​വി​കെ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

മു​ന്ന​ണി വി​ടു​ന്ന കാ​ര്യ ഡി​എം​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഖാ​ദ​ർ മൊ​യ്തീ​ൻ പ​റ​ഞ്ഞു. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡി​എം​കെ മു​ന്ന​ണി​യു​മാ​യു​ള്ള ഞ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തു​ട​രാ​ൻ സാ​ധ്യ​മ​ല്ല.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പും പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്ന​ണി സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കും. വി​ജ​യ്ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പി​ന്തു​ണ ന​ൽ​കാ​തി​രു​ന്നെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി ബി​ജെ​പി​യു​ടെ പ​രോ​ക്ഷ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും ഖാ​ദ​ർ മൊ​യ്‌​തീ​ൻ പ​റ​ഞ്ഞു.

National

എ​ഐ​എ​ഡി​എം​കെ​യി​ലെ ആ​ഭ്യ​ന്ത​ര​ക​ല​ഹം; വി​ജ​യ് കൂ​ടു​ത​ൽ ശ​ക്ത​നാ​കു​ന്നു, ഡി​എം​കെ എം​എ​ൽ​എ​മാ​രും ടി​വി​കെ​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ​യി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹം വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​വി​കെ​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്നു. മു​തി​ർ​ന്ന എ​ഐ​എ​ഡി​എം​കെ നേ​താ​ക്ക​ളും മു​ൻ​മ​ന്ത്രി​മാ​രു​മാ​യ നാ​ലു​പേ​രും മു​ൻ എം​പി​യും ഏ​താ​നും മു​ൻ‌ എം​എ​ൽ​എ​മാ​രും ടി​വി​കെ​യി​ൽ ചേ​ർ​ന്നു.

മു​ൻ​മ​ന്ത്രി​മാ​രാ​യ ഉ​ദു​മ​ലൈ കെ ​രാ​ധാ​കൃ​ഷ്ണ​ൻ, എം ​സി സ​മ്പ​ത്ത്, ക​ട​മ്പൂ​ർ സി ​രാ​ജു, എ​ൻ ആ​ർ ശി​വ​പ​തി എ​ന്നി​വ​രും മു​ൻ എം​പി എ ​ഇ​ള​വ​ര​ശ​നും ടി​വി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ആ​ന​ന്ദ്, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വി​ഭാ​ഗം നേ​താ​വ് ആ​ദ​വ് അ​ർ​ജു​ന എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു. മു​ൻ എം​എ​ൽ​എ​മാ​രാ​യ സു​ന്ദ​ർ​രാ​ജ്, രാ​ജ​മു​ത്തു, മ​ൻ​രാ​ജ്, രാ​ജ​വ​ർ​മ്മ​ൻ പ​നീ​ർ​സെ​ൽ​വം, എം. ​മു​രു​ക​ൻ, എ​ൻ ശി​വ എ​ന്നി​വ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്.

ഡി​എം​കെ​യു​ടെ ര​ണ്ട് മു​ൻ എം​എ​ൽ​എ​മാ​രാ​യ പി ​കാ​മ​രാ​ജ്, എം ​എ​സ് ഷ​ൺ​മു​ഖം എ​ന്നി​വ​രും ടി​വി​കെ സ​ർ​ക്കാ​രി​നൊ​പ്പം ചേ​രു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. ഇ​രു​ക​ക്ഷി​ക​ളു​ടെ​യും സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ 2500 ഓ​ളം നേ​താ​ക്ക​ളാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ജ​യ് സ​ർ​ക്കാ​രി​നു പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. വി​ജ​യ് അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ 25 അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റി സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ചി​രു​ന്നു.

National

ര​ണ്ടി​ല പൊ​ഴി​യു​ന്നു; നാ​ല് മു​ൻ മ​ന്ത്രി​മാ​ർ പാ​ർ​ട്ടി വി‌​ട്ടു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ പി‌​ടി​മു​റു​ക്കു​ന്ന​തോ‌​ടെ അ​ണ്ണാ ഡി​എം​കെ​യി​ൽ​നി​ന്ന് കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. നാ​ല് മു​ൻ മ​ന്ത്രി​മാ​ർ എ​ഐ​എ​ഡി​എം​കെ​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച് ടി​വി​കെ​യ്ക്കൊ​പ്പം ചേ​ർ​ന്നു. നേ​ര​ത്തെ നാ​ല് അ​ണ്ണാ​ഡി​എം​കെ എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച് ടി​വി​കെ​യി​ൽ ചേ​ർ​ന്നി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​താ​ക്ക​ളു​ടെ കൂ​ടു​മാ​റ്റം. എം.​സി. സ​മ്പ​ത്ത്, ക​ട​മ്പൂ​ർ സി. ​രാ​ജു, പു​തു​മ​ലൈ രാ​ധാ​കൃ​ഷ്‌​ണ​ൻ, എ​ൻ.​ആ​ർ. ശി​വ​പ​തി എ​ന്നി​വ​രാ​ണ് ടി​വി​കെ​യ്ക്കൊ​പ്പം ചേ​ർ​ന്ന എ​ഐ​എ​ഡി​എം​കെ നേ​താ​ക്ക​ൾ. എ​ട​പ്പാ​ടി പ​ള​നി​സാ​മി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ടി.​വി. ഷ​ൺ​മു​ഖം, എ​സ്.​പി. വേ​ലു​മ​ണി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള കൂ​ടു​ത​ൽ​പേ​ർ ടി​വി​കെ​യ്ക്കൊ​പ്പം ചേ​രു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ വ​ൻ​തോ​തി​ൽ വി​മ​ർ​ശ​ന​മാ​ണ് ഇ​പി​എ​സി​നെ​തി​രേ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​രു​ന്ന​ത്. മു​ൻ മ​ന്ത്രി​മാ​രു​ടെ ഈ ​കൂ​ട്ട പ​ലാ​യ​നം അ​ണ്ണാ​ഡി​എം​കെ​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

National

വി​ജ​യ്​ക്ക് പു​തി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി? ഭാ​ര്യ സം​ഗീ​ത ബി​ജെ​പി​യി​ലേ​ക്ക് എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ൻ വി​ജ​യ്‌‌യു​ടെ രാ​ഷ്‌ട്രീയ വ​ള​ർ​ച്ച​യ്ക്ക് ത​ട​യി​ടാ​ൻ ബി​ജെ​പി​യു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗ​ത്തെ ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള രാ​ഷ്‌ട്രീയ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. പ്ര​മു​ഖ ന​ടി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ഒ​രാ​ളാ​ണ് സം​ഗീ​ത​യെ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.

 വി​ജ​യി​യു​മാ​യി ഏ​റ്റ​വും വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​മു​ള്ള ഒ​രാ​ൾ എ​തി​ർ​ചേ​രി​യി​ലെ പ്ര​മു​ഖ പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് ത​മി​ഴ്‌​നാ​ട് രാ​ഷ്‌ട്രീയ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ് രാ​ഷ്‌ട്രീയ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. നി​ല​വി​ൽ വി​ജ​യി​യു​ടെ​യും സം​ഗീ​ത​യു​ടെ​യും ര​ണ്ട് മ​ക്ക​ളും അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്.

വി​ജ​യി​യു​ടെ രാഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ളി​ലോ തു​ട​ർ​ന്നു​ണ്ടാ​യ വി​ജ​യ​ഘോ​ഷ​ങ്ങ​ളി​ലോ സം​ഗീ​ത​യെ​യോ മ​ക്ക​ളെ​യോ കാ​ണാ​തി​രു​ന്ന​ത് നേ​ര​ത്തെ ത​ന്നെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​നി​ടെ ച​ട​ങ്ങു​ക​ളി​ൽ ന​ടി തൃ​ഷ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​തും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. സം​ഗീ​ത സ​മ​ർ​പ്പി​ച്ച വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ഈ ​മാ​സം അ​വ​സാ​നം ചെ​ങ്ക​ൽ​പെ​ട്ട് കുടുംബ കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​പു​തി​യ അ​ഭ്യൂ​ഹ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

National

ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ്നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം: വി​ജ​യ് സ​ർ​ക്കാ​ർ

ചെ​ന്നൈ: സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഫീ​സ് നി​ര​ക്ക് ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. നി​ര​വ​ധി സ്വ​കാ​ര്യ​സ്കൂ​ളു​ക​ൾ വ​ൻ​തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്കൂ​ളു​ക​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കും. അം​ഗീ​കാ​ര​മു​ള്ള ഏ​ക​ദേ​ശം13,000 ത്തോ​ളം സ്കൂ​ളു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കെ​തി​രേ മാ​താ​പി​താ​ക്ക​ൾ​ക്കു പ​രാ​തി ന​ൽ​കാ​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

National

കുതിരക്കച്ചവട ആരോപണം: എഐഎഡിഎംകെയെ പിന്തുണച്ച് ഡിഎംകെ

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ നാ​​​ല് എം​​​എ​​​ൽ​​​എ​​​മാ​​​ർ രാ​​​ജി​​​വ​​​ച്ച് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്ന​​തി​​ൽ കു​​തി​​ര​​ക്ക​​ച്ച​​വ​​ടം ന​​ട​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച് ഡി​​​എം​​​കെ. ആ​​​വ​​​ശ്യം ന്യാ​​​യ​​​മാ​​​ണെ​​​ന്ന് മു​​​തി​​​ർ​​​ന്ന ഡി​​​എം​​​കെ നേ​​​താ​​​വ് ടി.​​​കെ.​​​എ​​​സ്. ഇ​​​ള​​​ങ്കോ​​​വ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

സം​​​ഭ​​​വം എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യെ​​യാ​​ണു നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കു​​​ന്ന​​​ത്. രാ​​ജി​​ക്കു പി​​​ന്നി​​​ലെ കാ​​​ര​​​ണ​​​ങ്ങ​​ൾ ക​​ണ്ടെ​​ത്ത​​ണം. കേ​​​വ​​​ലം പാ​​​ർ​​​ട്ടി മാ​​​റ്റ​​​ത്തി​​​ന​​​പ്പു​​​റം മ​​​റ്റു​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​തി​​​നു​​​പി​​​ന്നി​​​ലു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

കെ.​​​മ​​​ര​​​ഗ​​​തം കു​​​മാ​​​ര​​​വേ​​​ൽ, എ​​​സ്.​​​ജ​​​യ​​​കു​​​മാ​​​ർ, പി.​​​സ​​​ത്യ​​​ഭാ​​​മ, ഇ​​​സ​​​ക്കി സു​​​ബ്ബ​​​യ്യ എ​​​ന്നീ നാ​​​ല് ​​​എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ് രാ​​​ജി​​​വച്ചു ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. മേ​​​യ് 13ന് ​​​ന​​​ട​​​ന്ന വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ടി​​​വി​​​കെ​​​യ്ക്ക് വോ​​​ട്ടു​​​ചെ​​​യ്ത എ​​​ഐ​​​എ​​​ഡി​​​എം​​​കെ വി​​​മ​​​ത എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ഇ​​​വ​​​രും ഉ​​​ൾ​​​പ്പ​​​ടു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭ വി​​​പ്പ് ഗ​​​വ​​​ർ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

National

തിരുവള്ളുവരെ കാവി പുതപ്പിച്ചു; പ്രതിഷേധവുമായി ടിവികെയും ഡിഎംകെയും

ചെ​​​​​​ന്നൈ: ക​​​​​​വി​​​​​​യും ദാ​​​​​​ർ​​​​​​ശ​​​​​​നി​​​​​​ക​​​​​​നു​​​​​​മാ​​​​​​യ തി​​​​​​രു​​​​​​വ​​​​​​ള്ളു​​​​​​വ​​​​​​രെ കാ​​​​​വി​​​​​വ​​​​​സ്ത്രം ധ​​​​​രി​​​​​ച്ച​​​​​രീ​​​​​തി​​​​​യി​​​​​ൽ ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ വി​​​​​​വാ​​​​​​ദം ശ​​​​​​ക്ത​​​​​​മാ​​​​​​കു​​​​​​ന്നു. ഗ​​​​​​വ​​​​​​ർ​​​​​​ണറു​​​ടെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കെ​​​​​​തി​​​​​​രേ ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ക്ഷി​​​​​​യാ​​​​​​യ ടി​​​​​​വി​​​​​​കെ​​​​​​യും പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യ ഡി​​​​​​എം​​​​​​കെ​​​​​​യും രൂ​​​​​​ക്ഷ​​​​​​വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി.

വെ​​​​​​ള്ള​​​​​​വ​​​​​​സ്ത്രം ധ​​​​​രി​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ് തി​​​​​രു​​​​​വു​​​​​ള്ള​​​​​വ​​​​​രെ ഇ​​​​​തു​​​​​വ​​​​​രെ ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഇ​​​​​തി​​​​​നു വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യി ലോക്ഭ​​​​​​വ​​​​​​ൻ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ചി​​​​​​ത്രീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തെ​​​​​​ന്നാ​​​​​ണ് വി​​​​​മ​​​​​ർ​​​​​ശം. മേ​​​​​​യ് 30ന് ​​​​​​ലോ​​​​​​ക്ഭ​​​​​​വ​​​​​​നി​​​​​​ൽ ന​​​​​​ട​​​​​​ന്ന വൈ​​​​​​കാ​​​​​​ശി ആ​​​​​​ഘോ​​​​​​ഷ ച​​​​​​ട​​​​​​ങ്ങി​​​​​​ൽ കാ​​​​​​വി വ​​​​​​സ്ത്രം ധ​​​​​​രി​​​​​​ച്ച തി​​​​​​രു​​​​​​വ​​​​​​ള്ളു​​​​​​വ​​​​​​രു​​​​​​ടെ ചി​​​​​​ത്ര​​​​​​ത്തി​​​​​​ന് ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ പു​​​​​​ഷ്പാ​​​​​​ർ​​​​​​ച്ച​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​താ​​​ണ് വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം.

ലോ​​​​​​കം ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്ന ദാ​​​​​​ർ​​​​​​ശ​​​​​​നി​​​​​​ക​​​​​​നാ​​​​​​യ തി​​​​​​രു​​​​​​വ​​​​​​ള്ളു​​​​​​വ​​​​​​രെ ഒ​​​​​​രു​​​​​​പ്ര​​​​​​ത്യേ​​​​​​ക ഇ​​​​​​ട​​​​​​ത്തി​​​​​​ൽ മാ​​​​​​ത്രം ഒ​​​​​​തു​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​ലൂ​​​ടെ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​വ​​​​​​ത്രി​​​​​​ക വീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തെ അ​​​​​​പ​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ക​​​യാ​​​ണെ​​​ന്ന് ആ​​​​​​രോ​​​​​​ഗ്യ​​​​​​മ​​​​​​ന്ത്രി​​​​​​യും ടി​​​​​​വി​​​​​​കെ നേ​​​​​​താ​​​​​​വു​​​​​​മാ​​​​​​യ ഡോ.​​​​​​കെ.​​​​​​ജി. അ​​​​​​രു​​​​​​ൺ​​​​​​രാ​​​​​​ജ് പ​​​​​​റ​​​​​​ഞ്ഞു.

പൊ​​​​​​തു​​​​​​വേ​​​​​​ദി​​​​​​ക​​​​​​ളി​​​​​​ൽ തി​​​​​​രു​​​​​​വ​​​​​​ള്ളു​​​​​​വ​​​​​​രെ കാ​​​​​​വി വ​​​​​​സ്ത്ര​​​​​​ത്തി​​​​​​ൽ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് തി​​​​​​ക​​​​​​ച്ചും തെ​​​​​​റ്റാ​​​​​​ണ്. തി​​​​​​രു​​​​​​വ​​​​​​ള്ളു​​​​​​വ​​​​​​ർ ഒ​​​​​​രു ജാ​​​​​​തി​​​​​​ക്കോ, മ​​​​​​ത​​​​​​ത്തി​​​​​​നോ വം​​​​​​ശ​​​​​​ത്തി​​​​​​നോ മാ​​​​​​ത്ര​​​​​​മാ​​​​​​യി ജീ​​​​​​വി​​​​​​ച്ച ആ​​​​​​ള​​​​​​ല്ല. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ തി​​​​​​രു​​​​​​ക്കു​​​​​​റ​​​​​​ൽ മ​​​​​​നു​​​​​​ഷ്യ​​​​​​രാ​​​​​​ശി​​​​​​ക്കാ​​​​​​കെ മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യ ഒ​​​​​​ന്നാ​​​​​​ണ്. രാ​​​​​​ഷ്‌​​​ട്രീ​​​യ ലാ​​​​​​ഭ​​​​​​ത്തി​​​​​​നാ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നെ കാ​​​​​​വി പൂ​​​​​​ശു​​​​​​ന്ന​​​​​​ത് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി മൗ​​​​​​നം പാ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് തി​​​​​​രു​​​​​​വ​​​​​​ള്ളു​​​​​​വ​​​​​​രെ കാ​​​​​​വി​​​​​​പൂ​​​​​​ശാ​​​​​​ൻ ലോ​​​​​​ക്ഭ​​​​​​വ​​​​​​ന് ധൈ​​​​​​ര്യം ഉ​​​​​​ണ്ടാ​​​​​​യ​​​​​​തെ​​​​​​ന്ന് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​വ് ഉ​​​​​​ദ​​​​​​യ​​​​​​നി​​​​​​ധി സ്റ്റാ​​​​​​ലി​​​​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ലാ​​​​​​ണ് തി​​​​​​രു​​​​​​വ​​​​​​ള്ളു​​​​​​വ​​​​​​ർ ദി​​​​​​നം ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

വൈ​​​​​​കാ​​​​​​ശി അ​​​​​​നു​​​​​​ഷ്ഠ​​​​​​മെ​​​​​​ന്ന പു​​​​​​തി​​​​​​യ ആ​​​​​​ചാ​​​​​​രം എ​​​​​​വി​​​​​​ടെ നി​​​​​​ന്ന് വ​​​​​​ന്ന​​​​​​താ​​​​​​ണെ​​​​​​ന്നും ഉ​​​​​​ദ​​​​​​യ​​​​​​നി​​​​​​ധി സ്റ്റാ​​​​​​ലി​​​​​​ൻ ചോ​​​​​​ദി​​​​​​ച്ചു. ത​​​​​​മി​​​​​​ഴ് ജ​​​​​​ന​​​​​​ത​​​​​​യു​​​​​​ടെ ആ​​​​​​ത്മാ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​ത്തെ​​​​​​യാ​​​​​​ണ് ഇ​​​​​​തി​​​​​​ലൂ​​​​​​ടെ ചോ​​​​​​ദ്യം ചെ​​​​​​യ്ത​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​റു​​​​​​ടെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ ചോ​​​​​​ദ്യം ചെ​​​​​​യ്ത് സി​​​​​​പി​​​​​​എം, സി​​​​​​പി​​​​​​ഐ തു​​​​​​ട​​​​​​ങ്ങി​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളും രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി. തി​​​​​​രു​​​​​​വ​​​​​​ള്ളു​​​​​​വ​​​​​​രെ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​രു​​​​​​ മ​​​​​​ത​​​​​​ത്തി​​​ന്‍റ ഭാ​​​​​​ഗ​​​​​​മാ​​​ക്കു​​​ന്ന​​​ത് ച​​​​​​രി​​​​​​ത്രം പൊ​​​​​​റു​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന് നേ​​​​​​താ​​​​​​ക്ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, കാ​​​​​​വി​​​​​​യെ​​​​​​ന്ന​​​​​​ത് ഒ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക മ​​​​​​ത​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​ത്രം നി​​​​​​റ​​​​​​മ​​​​​​ല്ലെ​​​​​​ന്നും അ​​​​​​ത് രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​വി​​​​​​ത്ര​​​​​​ത​​​​​​യു​​​​​​ടെ​​​​​​യും ത്യാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​തീ​​​​​​ക​​​​​​മാ​​​​​​ണെ​​​​​​ന്നും ബി​​​​​​ജെ​​​​​​പി വ​​​​​​ക്താ​​​​​​വ് നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​ൻ തി​​​​​​രു​​​​​​പ്പ​​​​​​തി ന്യാ​​​യീ​​​ക​​​രി​​​ച്ചു.

National

ത​മി​ഴ്നാ​ട്ടി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; ഏ​ഴു ദ​ളി​ത​ർ​ക്കു പ​രി​ക്കേ​റ്റു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി, തി​രു​നെ​ൽ​വേ​ലി ജി​ല്ല​ക​ളി​ൽ ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. തെ​ങ്കാ​ശി​യി​ലെ നെ​ട്ടൂ​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​മ​ണം. മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യ ഒ​ന്പ​തം​ഗ സം​ഘം വ​ടി​വാ​ൾ​കൊ​ണ്ട് ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തേ​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട ഗു​ണ്ട​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ദ​ളി​ത് വി​ഭാ​ഗ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​പ​ല​പി​ച്ചു.

National

എ​ഐ​എ​ഡി​എം​കെ​യ്ക്ക് തി​രി​ച്ച​ടി, മൂ​ന്ന് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച് ടി​വി​കെ​യി​ൽ ചേ​ർ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഓ​ൾ ഇ​ന്ത്യ അ​ണ്ണാ ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​ത്തി​ന് (എ​ഐ​എ​ഡി​എം​കെ) വീ​ണ്ടും ക​ന​ത്ത തി​രി​ച്ച​ടി. പാ​ർ​ട്ടി​യി​ലെ മൂ​ന്ന് എം​എ​ൽ​എ​മാ​ർ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. മ​ര​ഗ​തം കു​മാ​ര​വേ​ൽ, ജ​യ​കു​മാ​ർ, സ​ത്യ​ബാ​മ എ​ന്നി​വ​ർ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ജെ.​സി.​ഡി. പ്ര​ഭാ​ക​റി​ന് രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ചു.

രാ​ജി​വ​ച്ച മൂ​ന്ന് നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ൽ (ടി​വി​കെ) ചേ​ർ​ന്നു. പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ൾ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​സം​ഭ​വം.

മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് സി.​വി. ഷ​ൺ​മു​ഖ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം എ​ഐ​എ.​ഡി​എം​കെ എം​എ​ൽ​എ​മാ​ർ വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന് കൃ​ത്യം ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ഈ ​പു​തി​യ നീ​ക്കം. എ​ട​പ്പാ​ടി പ​ള​നി​സാ​മി ന​യി​ക്കു​ന്ന പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച മൂ​ന്ന് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും ഈ ​വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

അ​ടു​ത്തി​ടെ​യു​ണ്ടാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഐ​എ​ഡി​എം​കെ​യ്ക്ക് പു​തി​യ തി​രി​ച്ച​ടി നേ​രി​ട്ടി​രി​ക്കു​ന്ന​ത്.

National

എ​തി​ർ​പ്പു​മാ​യി ഇ​ട​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും; എ​ഐ​എ​ഡി​എം​കെ വി​മ​ത​ർ​ക്ക് മ​ന്ത്രി സ്ഥാ​നം ന​ൽ​കി​ല്ലെ​ന്ന് ടി​വി​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത​രെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ടി​വി​കെ. അ​ണ്ണാ ഡി​എം​കെ (എ​ഐ​എ​ഡി​എം​കെ) പ്ര​തി​നി​ധി​ക​ളെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഇ​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ ടി​വി​കെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്.

ഡി​എം​കെ​യ്ക്കും എ​ഐ​എ​ഡി​എം​കെ​യ്ക്കും എ​തി​രാ​യ ജ​ന​വി​ധി​യാ​ണി​തെ​ന്നും അ​വ​രെ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത് ജ​ന​വി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സി​പി​എ​മ്മും, സി​പി​ഐ​യും, വി​സി​കെ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 10 ടി​വി​കെ എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള ര​ണ്ട് പേ​രും മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്ലിം ലീ​ഗി​ൽ ആ​ഭ്യ​ന്ത​ര ത​ർ​ക്കം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ല​ഭി​ച്ച ഈ ​ഭ​ര​ണം പ​ങ്കി​ടാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും, ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഖാ​ദ​ർ മൊ​യ്തീ​ൻ ഇ​തി​നോ​ട് പൂ​ർ​ണ​മാ​യി യോ​ജി​ച്ചി​ട്ടി​ല്ല.

ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മ​റി​യി​ക്കാം എ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വം വി​ജ​യ്‌​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും ഒ​മ്പ​ത് ടി​വി​കെ മ​ന്ത്രി​മാ​രു​മാ​ണ് ക്യാ​ബി​ന​റ്റി​ലു​ള്ള​ത്. പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ലെ​ത്തും.

വി​സി​കെ​യ്‌​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ ചേ​രാ​ൻ ടി​വി​കെ​യു​ടെ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തോ​ൽ തി​രു​മാ​ള​വ​ൻ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ച്ച​തി​ന് ശേ​ഷ​മെ ഈ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു​വെ​ന്നും തി​രു​മാ​ള​വ​ൻ അ​റി​യി​ച്ചു.

 

 

National

വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സും; വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സും. മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ആ​റ് പ​തി​റ്റാ​ണ്ടി​ന് ശേ​ഷ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് കെ. ​രാ​ജേ​ഷ് കു​മാ​ർ, പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് പു​തി​യ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. രാ​വി​ലെ 10ഓ​ടെ രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല​യു​ള്ള രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

കൃ​ഷി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, റ​വ​ന്യൂ തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ നി​ല​വി​ൽ മ​ന്ത്രി​മാ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭാ വി​ക​സ​നം. കോ​ൺ​ഗ്ര​സി​നെ ഭ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം ശ​ക്ത​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ടി​വി​കെ വി​ല​യി​രു​ത്ത​ൽ.

National

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ളി​ൽ നി​ന്ന് സെ​ൽ​ഫി വീ​ഡി​യോ; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യു​ടെ ചേം​ബ​റി​ൽ നി​ന്നു​ള്ള വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​വാ​ദം ക​ന​ക്കു​ന്നു. വി​ജ​യ്‍​യു​ടെ ചേം​ബ​റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ക​ൻ ചി​ത്രീ​ക​രി​ച്ച സെ​ൽ​ഫി വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വീ​ഡി​യോ ആ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ച​ത്. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി. സി​മ്മ​ച​ന്ദ്ര​ൻ ആ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​ക​യും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് റീ​ലു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന സ്ഥ​ല​മാ​യി ത​രം​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ൽ വി​ജ​യ് ഇ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ട്‌.

എ​ന്നാ​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ വി​ജ​യ്‌​യു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നെ​ന്നും, അ​ബ​ദ്ധ​ത്തി​ല്‍ വീ​ഡി​യോ ആ​യെ​ന്നു​മാ​ണ് സി​മ്മ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

 

National

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. ക്യാ​ന്‍റീ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നും വി​ജ​യ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​മ്മ ക്യാ​ന്‍റീ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ർ​ദേ​ശം. ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ൽ 383 ക്യാ​ന്‍റീ​നു​ക​ളും മ​റ്റ് പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 267 ക്യാ​ന്‍റീ​നു​ക​ളു​മാ​ണു​ള്ള​ത്.

സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ അ​മ്മ ക്യാ​ന്‍റീ​നു​ക​ളു​ടെ പേ​ര് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ൾ​പ്പെ​ടെ കു​റ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ന​വീ​ക​ര​ണ​വും സ​ർ​ക്കാ​ർ വ​ലി​യ ജ​ന​ക്ഷേ​മ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Kerala

കേ​ര​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ടി​വി​കെ; തൃ​ശൂ​രി​ൽ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

തൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പി​ന്നാ​ലെ കേ​ര​ള​ത്തി​ലും ചു​വ​ടു​റ​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ). സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ലാ ഘ​ട​ക​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം.

വ​യ​നാ​ടി​നും പാ​ല​ക്കാ​ടി​നും പി​ന്നാ​ലെ തൃ​ശൂ​രി​ലും ടി​വി​കെ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ജ​യ് ആ​രാ​ധ​ക​രെ അ​ണി​നി​ര​ത്തി​യാ​ണ് ടി​വി​കെ ആ​ദ്യ യോ​ഗം ചേ​ർ​ന്ന​ത്. വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ അം​ഗ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് തൃ​ശൂ​ർ ഗി​രി​ജ തീ​യേ​റ്റ​റി​ലാ​യി​രു​ന്നു യോ​ഗം.

വ​നി​ത - യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ജ​യ് ആ​രാ​ധ​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​നാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. ടി​വി​കെ​യെ പു​ച്ഛി​ച്ച് ത​ള്ളി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ഉ​ജ്ജ്വ​ല വി​ജ​യ​വും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​വും എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ൾ​ക്ക് പു​റ​മെ കേ​ര​ളം ഒ​ട്ടാ​കെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക, കൂ​ടു​ത​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക, വി​ദ്യാ​സ​മ്പ​ന്ന​രെ​യും പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും പാ​ർ​ട്ടി​യു​ടെ നേ​തൃ​പ​ദ​വി​ക​ളി​ലെ​ത്തി​ച്ച് യു​വ​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

ത​മി​ഴ്നാ​ട്ടി​ൽ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ്ക്ക് ആ​ഭ്യ​ന്ത​രം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ സി.​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ത​ന്നെ​യാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ക. ഇ​തി​ന് പു​റ​മെ പൊ​തു​ഭ​ര​ണം, വ​നി​ത -​ യു​വ​ജ​ന​ക്ഷേ​മം, മു​നി​സി​പ്പ​ൽ ഭ​ര​ണം, പ്ര​ത്യേ​ക പ​ദ്ധ​തി നി​ർ​വ​ഹ​ണം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലാ​യി​രി​ക്കും.

മു​തി​ർ​ന്ന നേ​താ​വ് കെ.​എ.സെ​ങ്കോ​ട്ട​യ്യ​നാ​യി​രി​ക്കും ധ​ന​കാ​ര്യ മ​ന്ത്രി. ഗ്രാ​മ​വി​ക​സ​നം, ജ​ല​വി​ഭ​വം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല ബു​സി ആ​ന​ന്ദി​നാ​ണ്. പൊ​തു​മ​രാ​മ​ത്ത്, സ്പോ​ർ​ട്സ് വ​കു​പ്പു​ക​ളാ​ണ് ആ​ധ​വ് അ​ർ​ജു​ന​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റ് മ​ന്ത്രി​മാ​രും വ​കു​പ്പും: അ​രു​ൺ​രാ​ജ്‌ - ആ​രോ​ഗ്യം, പി. ​വെ​ങ്ക​ട്ട​ര​മ​ണ​ൻ - ഭ​ക്ഷ്യം, സി​വി​ൽ സ​പ്ലൈ​സ്‌, സി.​ടി.​ആ​ർ. നി​ർ​മ​ൽ​കു​മാ​ർ - വൈ​ദ്യു​തി, നി​യ​മം, രാ​ജ്‌​മോ​ഹ​ൻ - പൊ​തു​വി​ദ്യാ​ഭ്യാ​സം, പി​ആ​ർ​ഡി, ടി.​കെ. പ്ര​ഭു - ഖ​ന​നം, പ്ര​കൃ​തി വി​ഭ​വം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. 29കാ​രി​യാ​യ എ​സ്. കീ​ർ​ത്ത​ന​യ്ക്ക് വ്യ​വ​സാ​യ വ​കു​പ്പാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

National

വി​ജ​യ് സ​ർ​ക്കാ​ർ എ​പ്പോ​ൾ​വേ​ണ​മെ​ങ്കി​ലും വീ​ഴാം; ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ: വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​ർ ഉ​ട​ൻ വീ​ഴു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച​ചെ​യ്യാ​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സ്റ്റാ​ലി​ന്‍റെ പ്ര​ഖ്യാ​പ​നം.

2029 ലെ ​ലോ​ക്സ‌​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പാ​ർ​ട്ടി നേ​താ​വെ​ന്ന​നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. പ​രാ​ജ​യ​ത്തി​ലെ പ​ര​സ്പ​ര കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ വേ​ണ്ട. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

20 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

Movies

വി​ജ​യ് അ​ണ്ണ​ന്‍റെ ആ​ദ്യ ഔ​ദ്യോ​ഗി​ക അ​ഴി​മ​തി? വി​മ​ർ​ശി​ച്ച് വീ​ണ്ടും ന​ടി ജൂ​ലി രം​ഗ​ത്ത്

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ജൂ​ലി വീ​ണ്ടും രം​ഗ​ത്ത്. വി​ജ​യ്‌​യു​ടെ വ്യ​ക്തി​ഗ​ത ജ്യോ​ത്സ്യ​നും പാ​ർ​ട്ടി വ​ക്താ​വു​മാ​യ റി​ക്കി രാ​ധ​ൻ പ​ണ്ഡി​റ്റ് വെ​ട്രി​വേ​ലി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഓ​ഫി​സ​ർ ഓ​ൺ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി ആ​യി നി​യ​മി​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ആ​യ ശേ​ഷം ന​ട​ത്തി​യ ആ​ദ്യ ത​ട്ടി​പ്പി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്ന് പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​ണ് ജൂ​ലി സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്.  

‘‘അ​ണ്ണാ സൂ​പ്പ​ർ! നി​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യ 'അ​ഴി​മ​തി' നി​ങ്ങ​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു, അ​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഞ​ങ്ങ​ൾ പെ​രി​യാ​ർ ആ​ശ​യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രും സ​നാ​ത​ന ധ​ർ​മ​ത്തി​ന് എ​തി​രാ​യ​വ​രു​മാ​ണ്; എ​ങ്കി​ലും നി​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ളെ ഞ​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്നു.

ദൈ​വം ഉ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​തോ പ്രാ​ർ​ത്ഥി​ക്കു​ന്ന​തോ തെ​റ്റാ​ണെ​ന്ന് ഞ​ങ്ങ​ൾ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല, മ​റി​ച്ച് ദൈ​വ​ത്തെ മു​ൻ​നി​ർ​ത്തി കാ​ണി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​യാ​ണ് ഞ​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​ത്. 
 
അ​ത് എ​ന്തു​ത​ന്നെ​യാ​യാ​ലും, വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഔ​ദ്യോ​ഗി​ക കു​റി​പ്പ് ഒ​രു ജ്യോ​ത്സ്യ​ന് ന​ൽ​കു​ക വ​ഴി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ​യാ​ണ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

അ​ത് നി​ങ്ങ​ളു​ടെ ഇ​ഷ്ടം, പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​നു​ള്ള ശ​മ്പ​ളം വ​രു​ന്ന​ത് എ​വി​ടെ നി​ന്നാ​ണ് അ​ണ്ണാ? അ​ത് ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ നി​കു​തി​പ്പ​ണ​മ​ല്ലേ.’’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ൽ ജൂ​ലി പ​റ​ഞ്ഞു.  

ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഒ​രി​ക്ക​ലും ദു​ർ​വി​നി​യോ​ഗം ചെ​യ്യി​ല്ലെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ വി​ജ​യ് പ്ര​സം​ഗി​ക്കു​ന്ന പ​ഴ​യ വീ​ഡി​യോ​യും ജൂ​ലി ഇ​തി​നോ​ടൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം മു​ത​ൽ​ക്കേ വി​ജ​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ ജൂ​ലി എ​തി​ർ​ത്തി​രു​ന്നു. ഡി​എം​കെ പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന​ത് വി​ജ​യി​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും ജൂ​ലി നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

Kerala

വി​ശ്വാ​സം നേ​ടി വി​ജ​യ് സ​ർ​ക്കാ​ർ; 144 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ശ്വാ​സ​വോ​ട്ട് നേ​ടി വി​ജ​യ് സ​ർ​ക്കാ​ർ. സ​ഭ​യി​ലെ 144 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ടി​വി​കെ സ​ർ​ക്കാ​ർ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കി​യ​ത്.

ടി​വി​കെ​യു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും 120 വോ​ട്ടു​ക​ൾ​ക്ക് പു​റ​മെ എ​ഐ​എ​ഡി​എം​കെ​യി​ലെ വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ കൂ​ടി സ​ർ​ക്കാ​രി​ന് ല​ഭി​ച്ചു. 22 പേ​ർ സ​ർ​ക്കാ​രി​നെ​തി​രെ വോ​ട്ട് ചെ​യ്ത​പ്പോ​ൾ അ​ഞ്ച് പേ​ർ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു

കോ​ൺ​ഗ്ര​സ് (അ​ഞ്ച്), സി​പി​ഐ (ര​ണ്ട്), സി​പി​എം (ര​ണ്ട്), വി​സി​കെ (ര​ണ്ട്), ഐ​യു​എം​എ​ൽ (ര​ണ്ട്) എ​ന്നീ പാ​ർ​ട്ടി​ക​ൾ വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ അ​റി​യി​ച്ചു. എ​എം​എം​കെ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എം​എ​ൽ​എ കാ​മ​രാ​ജും ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കി.

വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​കെ എം​എ​ൽ​എ​മാ​ർ സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. എ​ഐ​എ​ഡി​എം​കെ പി​ള​രു​ന്ന കാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് ക​ണ്ട​ത്.

പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് എ​സ്.​പി. വേ​ലു​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ, എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി (ഇ​പി​എ​സ്) ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. എം​എ​ൽ​എ​മാ​രെ മ​ന്ത്രി​സ്ഥാ​ന​വും മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി പ്ര​ലോ​ഭി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ​ള​നി​സ്വാ​മി ആ​രോ​പി​ച്ചു.

National

ശക്തിപ്രകടനത്തിന് ജോസഫ് വിജയ്

ന്യൂ​​​​​ഡ​​​​​ല്‍ഹി: ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ വി​​​​​ജ​​​​​യ് നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കു​​​​​ന്ന ത​​​​​മി​​​​​ഴ​​​​​ക വെ​​​​​ട്രി​​​ ക​​​​​ഴ​​​​​കം (ടി​​​​​വി​​​​​കെ) സ​​​​​ര്‍ക്കാ​​​​​ര്‍ ഇ​​​​​ന്നു സ​​​​​ഭ​​​​​യി​​​​​ല്‍ വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ട് തേ​​​​​ടും. ഇ​​​​​ട​​​​​പ്പാ​​​​​ടി കെ. ​​​​​പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​ണ്ണാ​​​ ഡി​​​​​എം​​​​​കെ​​​​​യു​​​​​മാ​​​​​യി ഇ​​​​​ട​​​​​ഞ്ഞു​​​​​നി​​​​​ല്‍ക്കു​​​​​ന്ന 30 വി​​​​​മ​​​​​ത എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​ര്‍ ഒ​​​​​പ്പ​​​​​മെ​​​​​ത്തി​​​​​യ​​​​​തു സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഇ​​​​​ര​​​​​ട്ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു​​​​​​ള്ള ക​​​​​​ത്ത് കൈ​​​​​​മാ​​​​​​റാ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന് വി​​​​മ​​​​ത​​​​നേ​​​​താ​​​​വ് സി.​​​​​​വി.​​​​ ഷ​​​​​​ൺ​​​​​​മു​​​​​​ഖം നേ​​​​​ര​​​​​ത്തേ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞി​​​​രു​​​​ന്നു.

234 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ല്‍ ടി​​​​​വി​​​​​കെ​​​​​യ്ക്ക് 108 സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. കോ​​​​​ണ്‍ഗ്ര​​​​​സും ഇ​​​​​ട​​​​​തു​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും ഉ​​​​​ള്‍പ്പെ​​​​​ടെ 120 അം​​​​​ഗ​​​​​ങ്ങ​​​​​ൾ നേ​​​​​ര​​​​​ത്തേ വി​​​​​ജ​​​​​യി​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ട്. അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ വി​​​​​മ​​​​​ത​​​​​ര്‍കൂ​​​​​ടി​​​​​ചേ​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ ഭ​​​​​ര​​​​​ണ​​​​​പ​​​​​ക്ഷ​​​​​ത്ത് 150 ഓ​​​​​ളം എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​രാ​​​​​കും.

ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ വി​​​​​മ​​​​​ത നേ​​​​​താ​​​​​വ് സി.​​​​​വി. ഷ​​​​​ണ്മു​​​​​ഖ​​​​​വു​​​​​മാ​​​​​യി വി​​​​​ജ​​​​​യ് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. ഷ​​​​​ണ്മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ ചെ​​​​​ന്നൈ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​യി​​​​​ല്‍ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നേ​​​​​രി​​​​​ട്ടെ​​​​​ത്തി. ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​മെ​​​​​ന്നു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്നു.

വി​​​​ശ്വാ​​​​സ​​​​പ്ര​​​​മേ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നീ​​​​ക്ക​​​​ങ്ങ​​​​ൾ എം​​​​ജി​​​​ആ​​​​ർ സ്ഥാ​​​​പി​​​​ച്ച അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യെ പി​​​​ള​​​​ർ​​​​പ്പി​​​​ന്‍റെ വ​​​​ക്കി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ സി.​​​​​​വി. ഷ​​​​​​ൺ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും എ​​​​​​സ്.​​​​​​പി. വേ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യു​​​​​​ടെ​​​​​​യും നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലാ​​​​​ണു വി​​​​മ​​​​ത​​​​ർ ഒ​​​​ന്നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബ​​​​​​ദ്ധ​​​​​​വൈ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ ഡി​​​​​​എം​​​​​​കെ​​​​​​യു​​​​​​മാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം സ​​​​​​ഖ്യ​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ഇ​​​​​​ട​​​​​​പ്പാ​​​​​​ടി കെ.​​​​ ​​പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി ശ്ര​​​​​​മി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണു വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രോ​​​​​​പ​​​​​​ണം. ഡി​​​​​​എം​​​​​​കെ​​​​​​യെ തൂ​​​​​​ത്തെ​​​​​​റി​​​​​​യാ​​​​​​നാ​​​​​​ണ് അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തെ​​​​ന്നും എ​​​​ന്നാ​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളെ​​​​​​ത്ത​​​​​​ന്നെ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക്കാ​​​​​​നാ​​​​​​ണ് പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി ശ്ര​​​​​​മി​​​​​​ച്ച​​​​​​തെ​​​​​​ന്നും ര​​​​​​ണ്ട് നേ​​​​​​താ​​​​​​ക്ക​​​​​​ളും കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​ന്നു.

നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 164 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ മ​​​​​​ത്സ​​​​​​രി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും 47 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മാ​​​​​​ണു വി​​​​​​ജ​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​യ​​​​​​ത്. അ​​​​​​ന്നു​​​​​​മു​​​​​​ത​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ അ​​​​​​സ്വാ​​​​​​ര​​​​​​സ്യ​​​​​​ങ്ങ​​​​​​ൾ ത​​​​​​ല​​​​​​പൊ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം വി​​​​​​മ​​​​​​ത​​​​​​രു​​​​​​ടെ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ട​​​​​​പ്പാ​​​​​​ടി ക്യാ​​​​​​ന്പ് ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. വേ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യും ഷ​​​​​​ണ്മു​​​​​​ഖ​​​​​​വും മ​​​​​​റ്റൊ​​​​​​രു മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വ് വി​​​​​​ജ​​​​​​യ്ഭാ​​​​​​സ്ക​​​​​​റും മ​​​​​​ന്ത്രി​​​​​​പ​​​​​​ദ​​​​​​വി ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കി​​​​​​യെ​​​​ന്ന് ഇ​​​​ട​​​​പ്പാ​​​​ടി ക്യാ​​​​ന്പ് പ​​​​റ​​​​യു​​​​ന്നു. ഏ​​​​​​താ​​​​​​നും എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ പോ​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​ണി​​​​​​ക​​​​​​ൾ അ​​​​​​ണ്ണാ​​​​​​ഡി​​​​​​എം​​​​​​കെ​​​​​​യ്ക്ക് ഒ​​​​​​പ്പ​​​​​​മാ​​​​​​ണെ​​​​​​ന്നു​​​​​​മാ​​​​​​ണ് നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വാ​​​​​​ദം.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം സ​​​​​​ഖ്യ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന അ​​​​​​ണ്ണാ​​​​​​ഡി​​​​​​എം​​​​​​കെ വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രോ​​​​​​പ​​​​​​ണം ഡി​​​​​​എം​​​​​​കെ​​​​​​യും ത​​​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. ടി​​​​​​വി​​​​​​കെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ന് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ഡി​​​​​​എം​​​​​​കെ നേ​​​​​​താ​​​​​​വ് എം.​​​​​​കെ. സ്റ്റാ​​​​​​ലി​​​​​​ൻ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യും ഓ​​​​​​ർ​​​​​​ഗ​​​​​​നൈ​​​​​​സിം​​​​​​ഗ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ആ​​​​​​ർ.​​​​​​എ​​​​​​സ്. ഭാ​​​​​​ര​​​​​​തി പ​​​​​​റ​​​​​​ഞ്ഞു.

National

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ൽ ഇ​ട​പെ​ട​ൽ വേ​ണം; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ആ​ദ്യ ക​ത്ത​യ​ച്ച് വി​ജ​യ്

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച് വി​ജ​യ്. ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലാ​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യിഅ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്.

ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലു​ള്ള​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജ​യ് ക​ത്ത​യ​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യു​ടെ ഓ​ഫീ​സി​ലെ നി​യ​മ​ന​ത്തി​ൽ വി​വാ​ദം ഉ​യ​ര്‍​ന്നു. വി​ജ​യ്‍​യു​ടെ വി​ശ്വ​സ്ത​നാ​യ ജ്യോ​ത്സ്യ​നെ സ​ർ​ക്കാ​ർ പ​ദ​വി​യി​ൽ നി​യ​മി​ച്ച​തി​നെ​തി​രെ​യാ​ണ് കോ​ൺ​ഗ്ര​സും വി​സി​കെ​യും രം​ഗ​ത്തെ​ത്തി​യ​ത്.

ഓ​ഫീ​സ​ർ ഓ​ൺ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി ത​സ്തി​ക​യി​ലാ​ണ് ജ്യോ​ത്സ്യ​ൻ റി​ക്കി രാ​ധ​ൻ പ​ണ്ഡി​റ്റ് വെ​ട്രി​വേ​ലി​നെ മു​ഖ്യ​മ​ന്ത്രി വി​ജ​യ് നി​യ​മി​ച്ച​ത്. ശ​മ്പ​ള​വും മ​റ്റും പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

National

'പാ​ത​യോ​ര ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും വേ​ണ്ട'; ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി വി​ജ​യ്

ചെ​ന്നൈ: ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​തി​യ നി​ർ​ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ്. പാ​ത​യോ​ര ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്ക​രു​തെ​ന്നും ആ​ൾ​ക്കൂ​ട്ടം എ​ത്തു​ന്ന​യി​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ബോ​ർ​ഡു​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് വി​ജ​യ്‌​യു​ടെ നി​ർ​ദേ​ശം.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ഒ​ന്നും ചെ​യ്യ​രു​ത്. പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ജ​ന്മ​ദി​ന​ത്തി​നും മ​റ്റും ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​രു​ത്. നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ് വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ ഒ​പ്പം​നി​ന്ന സ്ത്രീ​ക​ളു​ടെ കൈ​യ​ടി നേ​ടു​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. സ​ർ​ക്കാ​ർ മ​ദ്യ വി​ത​ര​ണ സ്ഥാ​പ​ന​മാ​യ ടാ​സ്മാ​ക്കി​ന്‍റെ 4765 ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ 717 എ​ണ്ണം ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ജ​യ് ഉ​ത്ത​ര​വി​ട്ടു. ‌‌

ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ള്‍ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ൾ​ക്കാ​കും താ​ഴു വീ​ഴു​ക. ഇ​വ​യു​ടെ 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ ന​ഗ​ര​സ​ഭ ച​ട്ടം.

Movies

717 മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്; അ​ഭി​ന​ന്ദ​ന​വു​മാ​യി വി​ശാ​ലും ക​മ​ൽ​ഹാ​സ​നും

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ അ​ഭി​ന​ന്ദ​ന​വു​മാ​യി ക​മ​ൽ​ഹാ​സ​നും വി​ശാ​ലും.

അ​ധി​കാ​ര​ത്തി​ലേ​റി​യ ഉ​ട​ൻ മ​ദ്യ​ശാ​ല​ക​ൾ അ​ട​യ്ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ത്തി​ന് ഇ​രു​വ​രും ന​ന്ദി പ​റ​ഞ്ഞു.

ക്ഷേ​ത്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള മ​ദ്യ വി​ൽ​പ്പ​ന ശാ​ല​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ത​മി​ഴ് കു​ടും​ബ​ങ്ങ​ളു​ടെ നീ​ണ്ട നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് വി​ജ​യ് നി​റ​വേ​റ്റി​യ​തെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

മ​ദ്യ വി​ൽ​പ്പ​ന ഒ​രി​ക്ക​ലും ഒ​രു സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്ക​രു​ത്. മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഈ ​നി​ല​യി​ലേ​ക്ക് പു​രോ​ഗ​മി​ക്ക​ണം. ഇ​ന്ന്, 717 മ​ദ്യ വി​ൽ​പ്പ​ന ശാ​ല​ക​ൾ അ​ട​ച്ചു കൊ​ണ്ടാ​ണ് ഇ​ത് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സം​ഖ്യ വ​ർ​ദ്ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​ന​ട​പ​ടി തു​ട​രേ​ണ്ട​തു​ണ്ട് എ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

717 മ​ദ്യ​ശാ​ല​ക​ൾ, പ്ര​ത്യേ​കി​ച്ച് സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള​വ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള താ​ങ്ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ന​ന്ദി എ​ന്നാ​യി​രു​ന്നു ന​ട​ൻ വി​ശാ​ലി​ന്‍റെ പ്ര​തി​ക​ര​ണം. മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ ന​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ഞാ​നും സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി​പേ​രും നി​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ന്നു.

ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ എ​ന്‍റെ മു​ഖ​ത്തും മ​റ്റ​നേ​കം മു​ഖ​ങ്ങ​ളി​ലും പു​ഞ്ചി​രി​യു​ണ്ടാ​യി. ഈ ​തീ​രു​മാ​ന​ത്തെ​യും താ​ങ്ക​ളെ​യും താ​ങ്ക​ളു​ടെ ഗ​വ​ൺ​മെ​ന്‍റി​നെ​യും ഇ​ന്ന് ഞാ​ൻ സ​ല്യൂ​ട്ട് ചെ​യ്യ​ട്ടെ​യെ​ന്നു​മാ​ണ് വി​ശാ​ൽ വി​ജ​യി​നെ അ​ഭി​ന​ന്ദി​ച്ച് എ​ക്സി​ൽ കു​റി​ച്ച​ത്.

717 ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് മാ​ര്‍​ക്ക​റ്റിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍(​ടാ​സ്മാ​ക്) മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ അ​ധി​കൃ​ത​രോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു​ള്ള​താ​യി​രു​ന്നു വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളാ​ണ് പൂ​ട്ടു​ന്ന​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള വി​ജ​യ്‌​യു​ടെ ആ​ദ്യ ഉ​ത്ത​ര​വാ​ണി​ത്. അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്ക​കം തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

National

വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മാ​യി ജെസിഡി പ്ര​ഭാ​ക​ർ; എതിരില്ലാതെ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ് ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ, നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി മു​തി​ർ​ന്ന രാഷ്‌ട്രീ​യ നേ​താ​വും ടി​വി​കെ നേ​താ​വു​മാ​യ ജെ​സി​ഡി പ്ര​ഭാ​ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തു​താ​യി രൂ​പീ​ക​രി​ച്ച വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ മി​ക​വി​നും നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ലെ പ​ക്വ​ത​യ്ക്കും അ​ടി​വ​ര​യി​ടു​ന്ന​താ​ണ് പ്ര​ഭാ​ക​റു​ടെ ഈ ​നി​യ​മ​നം.

വി​ജ​യ് എ​ന്ന സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ ജ​ന​പ്രീ​തി​യി​ലാ​ണ് ടി​വി​കെ രാഷ്‌ട്രീ​യ​ത്തി​ൽ ചു​വ​ടു​റ​പ്പി​ച്ച​തെ​ങ്കി​ലും, സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു നേ​താ​വി​നെ ത​ന്നെ സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​രാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​മി​ഴ്‌​നാ​ട് രാഷ്‌ട്രീയ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​ഭാ​ക​ർ, നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ളി​ലും ഭ​ര​ണ​രീ​തി​ക​ളി​ലു​മു​ള്ള ത​ന്‍റെ അ​ഗാ​ധ​മാ​യ അ​റി​വ് മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

ത​മി​ഴ് രാഷ്‌ട്രീ​യ​ത്തി​ലെ പ​ല അ​ധി​കാ​ര മാ​റ്റ​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യ പ്ര​ഭാ​ക​ർ, ത​മി​ഴ്‌​നാ​ട് രാ​ഷ്‌ട്രീ​യ​ത്തി​ലെ പ​ഴ​യ ത​ല​മു​റ​യെ​യും പു​തി​യ ത​ല​മു​റ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ന്നി സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ​ഭാ​ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ പ്ര​ഭാ​ക​റു​ടെ സാ​ന്നി​ധ്യം സ​ഹാ​യി​ക്കു​മെ​ന്ന് നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.

പാ​ർ​ട്ടി​ക്കു​ള്ളി​ലെ ശ​ക്ത​നാ​യ നേ​താ​വാ​യ അ​ദ്ദേ​ഹം, വി​ജ​യ്‍​യു​ടെ ആ​ദ്യ മ​ന്ത്രി​സ​ഭ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ പ​ദ​വി​ക​ളി​ലൊ​ന്നി​നാ​ണ് ഇ​പ്പോ​ൾ അ​ർ​ഹ​നാ​യി​രി​ക്കു​ന്ന​ത്. സ​ഭ​യി​ലെ രാഷ്‌ട്രീ​യ ച​ർ​ച്ച​ക​ളെ നി​യ​ന്ത്രി​ക്കാ​നും പ്ര​തി​പ​ക്ഷ​ത്തെ പ​ക്വ​ത​യോ​ടെ നേ​രി​ടാ​നും പ്ര​ഭാ​ക​റു​ടെ നി​യ​മ​നം ടി​വി​കെ സ​ർ​ക്കാ​രി​നു ക​രു​ത്തേ​കും.

 

Kerala

ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ഐ​എ​ഡി​എം​കെ നേ​താ​ക്ക​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ​യ്ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ഐ​എ​ഡി​എം​കെ​യി​ലെ സി.​വി. ഷ​ൺ​മു​ഖം, എ​സ്.​പി. വേ​ലു​മ​ണി വി​ഭാ​ഗ​ങ്ങ​ൾ‌. ടി​വി​കെ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‌​യെ ഇന്നു കാ​ണു​മെ​ന്ന് ഷ​ൺ​മു​ഖം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ഐ​എ​ഡി​എം​കെ നേ​രി​ടേ​ണ്ടി വ​ന്ന പ​രാ​ജ​യ​ങ്ങ​ളാ​ണ് ഈ ​മാ​റ്റ​ത്തിനു കാ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. "പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നു' അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഡി​എം​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച എ​ഐ​എ​ഡി​എം​കെ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

"ഞ​ങ്ങ​ൾ ഡി​എം​കെ​യ്ക്ക് എ​തി​രെ​യാ​ണ് ഈ ​പാ​ർ​ട്ടി സ്ഥാ​പി​ച്ച​ത്. 53 വ​ർ​ഷ​മാ​യി ഞ​ങ്ങ​ളു​ടെ രാഷ്‌ട്രീ​യം ഡി​എം​കെ​യ്ക്ക് എ​തി​രാ​യി​രു​ന്നു. ഡി​എം​കെ പി​ന്തു​ണ​യോ​ടെ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ഞ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും നി​ര​സി​ച്ചു. അ​ത്ത​ര​മൊ​രു സ​ഖ്യം രൂ​പീ​ക​രി​ച്ചാ​ൽ എ​ഐ​എ​ഡി​എം​കെ നി​ല​നി​ൽ​ക്കി​ല്ല'. അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ഐ​എ​ഡി​എം​കെ​യെ പി​ള​ർ​ത്താ​ൻ ത​നി​ക്ക് ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ഷ​ൺ​മു​ഖം കൂ​ട്ടി​ച്ചേ​ർ​ത്തു.

"നി​ല​വി​ൽ ഒ​രു സ​ഖ്യ​വു​മി​ല്ലാ​തെ​യാ​ണ് ഞ​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ലും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ആ​യി​രി​ക്ക​ണം ന​മ്മു​ടെ ശ്ര​ദ്ധ. ഒ​ടു​വി​ൽ ടി​വി​കെ​യ്ക്കു പി​ന്തു​ണ ന​ൽ​കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു'. ഷ​ൺ​മു​ഖം പ​റ​ഞ്ഞു.

Movies

സ്നേ​ഹം വി​ളി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട​ത്; തൃ​ഷ​യു​ടെ പു​തി​യ പോ​സ്റ്റ് വി​മ​ർ​ശ​ക​ർ​ക്കു​ള്ള മ​റു​പ​ടി​യോ?

ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​വും വി​ജ​യ്‌​യും തൃ​ഷ​യു​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ത​മി​ഴ്നാ​ട് മു​ഖ​മ​ന്ത്രി​യാ​യി വി​ജ​യ് സ​ത്യ​പ്ര​തി‍​ജ്ഞ ചെ​യ്യു​ന്ന വേ​ദി​യി​ല്‍ താ​ര​മാ​യ​ത് ന​ടി തൃ​ഷ​യാ​യി​രു​ന്നു. അ​മ്മ​യ്ക്കൊ​പ്പം താ​രം എ​ത്തി​യ​ത് വ​ൻ ആ​വേ​ശ​മാ​യി മാ​റി​യി​രു​ന്നു. പി​ന്നീ​ട് എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പോ​യ​തും തൃ​ഷ​യി​ലേ​യ്ക്കാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ അ​തേ സാ​രി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വാ​ക്കു​ക​ളാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. ‘ദ് ​ല​വ് ഈ​സ് ഓ​ൾ​വെ​യ്സ് ലൗ​ഡ​ർ’ (സ്നേ​ഹം വി​ളി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്) എ​ന്നാ​ണ് അ​ടി​ക്കു​റി​പ്പാ​യി ന​ടി കു​റി​ച്ച​ത്.

സ​ത്യ​പ്ര​തി​ഞ്ജ ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴു​ള്ള സാ​രി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ഈ ​കു​റി​പ്പ്. ന​ടി ലി​സി അ​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് തൃ​ഷ​യു​ടെ ലു​ക്കി​നെ പ്ര​ശം​സി​ച്ച് എ​ത്തു​ന്ന​ത്.

വി​ജ​യ്‍​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും സ​ന്നി​ഹി​ത​രാ​കാ​ത്ത ച​ട​ങ്ങി​ൽ തൃ​ഷ​യു​ടെ സാ​ന്നി​ധ്യം ഏ​റെ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​ക്കെ​യു​ള്ള മ​റു​പ​ടി​യാ​ണ് ന​ടി​യു​ടെ​പു​തി​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ക​ക്ഷി​നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​കാ​തെ എ​ഐ​എ​ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ചെ​ന്നൈ തൌ​സ​ൻ​ഡ് ലൈ​റ്റ്സ് എം​എ​ൽ​എ ജെ.​സി.​ഡി. പ്ര​ഭാ​ക​ർ ആ​ണ് ടി​വി​കെ​യു​ടെ സ്ഥാ​നാ​ർ​ഥി. മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​ഭാ​ക​ർ എം​എ​ൽ​എ ആ​കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. എ​ന്നാ​ൽ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ്ര​ഭാ​ക​ർ മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും ഡി​എം​കെ വ​ക്താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ ഇ​ന്ന​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ നി​യ​മ​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പ്ര​ഭാ​ക​റി​നെ എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ അ​നാ​യാ​സം വി​ജ​യി​ച്ച്, സ​ഭാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​മെ​ന്നാ​ണ് ടി​വി​കെ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. എം. ​ര​വി​ശ​ങ്ക​ർ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി​യാ​കും.

അ​തേ​സ​മ​യം ഇ​ന്ന് എ​ഐ​എ​ഡി​എം​കെ​യി​ലെ പി​ള​ർ​പ്പി​ൽ സ്പീ​ക്ക​ർ ഇ​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യേ​ക്കും. എ​സ്.​പി. വേ​ലു​മ​ണി​യെ ക​ക്ഷി​നേ​താ​വാ​ക്ക​ണ​മെ​ന്ന് 30 എം​എ​ൽ​എ​മാ​രും ഇ​പി​എ​സി​നെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് 17 പേ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ത്തു​ക​ൾ പ്രോ​ടേം സ്പീ​ക്ക​റി​ന് ന​ൽ​കി​യി​രു​ന്നു.

 

National

ത​മി​ഴ്‌​നാ​ട് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ജെ.​സി.​ഡി.​പ്ര​ഭാ​ക​ർ ടി​വി​കെ സ്ഥാ​നാ​ർ​ഥി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​സി.​ഡി.​പ്ര​ഭാ​ക​ർ ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. ചെ​ന്നൈ​യി​ലെ തൗ​സ​ൻ​ഡ് ലൈ​റ്റ്‌​സ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ അ​ദ്ദേ​ഹം നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പ്ര​ഭാ​ക​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലൂ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കാ​മെ​ന്നാ​ണ് ടി​വി​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 1980 ൽ ​വി​ല്ലി​വാ​ക്കം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും എ​ഐ​എ​ഡിഎം​കെ ടി​ക്ക​റ്റി​ലാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

പ്ര​തി​പ​ക്ഷ നി​ര​യെ ന​യി​ക്കാ​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യ്‌​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. തു​റ​യൂ​ർ എം​എ​ൽ​എ എം. ​ര​വി​ശ​ങ്ക​റാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി.

National

ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ വി​സി​കെ ചേ​ർ​ന്നേ​ക്കും; വി​ജ​യ് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തി​രു​മാ​വ​ള​വ​ൻ

ചെ​ന്നൈ: വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യ ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ വി​സി​കെ ചേ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ന്ത്രി​സ​ഭ​യി​ൽ ചേ​ര​ണ​മെ​ന്ന് വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ച്ചി നേ​താ​വ് തോ​ൽ തി​രു​മാ​വ​ള​വ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ വി​സി​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി​ക​ൾ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കാ​ൻ വി​ജ​യ് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തി​രു​മാ​വ​ള​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഭ​ര​ണ​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന വി​ജ​യ്‌​യു​ടെ നി​ർ​ദേ​ശം വ​ന്ന​തോ​ടെ പാ​ർ​ട്ടി നി​ല​പാ​ട് പു​ന​പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന കാ​ര്യ​ത്തി​ൽ വി​സി​കെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഉ​ട​ൻ യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഒ​ഴി​വാ​ക്കാ​നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​രു സ​ർ​ക്കാ​ർ നി​ല​നി​ർ​ത്താ​നു​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് തി​രു​മാ​വ​ള​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് പ്രോ​ടേം സ്പീ​ക്ക​ർ ക​റു​പ്പ​യ്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ന​ട​ക്കും.

ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് ശേ​ഷം ഇ​ന്ന് ത​മി​ഴ് താ​യ് വാ​ഴ്ത്ത് ആ​ദ്യം ആ​ല​പി​ക്കു​മെ​ന്നാ​ണ് ടി​വി​കെ നി​ല​പാ​ട്.

വി​ജ​യ് ഉ​ൾ​പ്പെ​ടെ 99 നി​യു​ക്ത ടി​വി​കെ എം​എ​ൽ​എ​മാ​ർ ആ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​കു​ന്ന​ത്. അ​തേ​സ​മ​യം, ടി​വി​കെ​യു​ടെ ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യം കൊ​ച്ചി​യി​ലും വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​ഘോ​ഷി​ച്ചി​രു​ന്നു.

 

National

ടി​വി​കെ​യെ പി​ന്തു​ണ​ച്ച​ത് ഡി​എം​കെ​യെ അ​റി​യി​ച്ച ശേ​ഷം; വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ്  

 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ‌ ടി​വി​കെ നേ​തൃ​ത്വ​ത്തെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നാ​ലെ ഡി​എം​കെ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.​സ്റ്റാ​ലി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. ഡി​എം​കെ നേ​തൃ​ത്വ​ത്തോ​ട് സം​സാ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

ടി​വി​കെ​യ്ക്ക് കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ പി​ന്തു​ണ ഏ​ക​പ​ക്ഷീ​യ​മ​ല്ലെ​ന്നും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സെ​ല്‍​വ​പെ​രു​ന്ത​ഗെ അ​റി​യി​ച്ചു. ത​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​യ​ത് ഡി​എം​കെ​യെ അ​റി​യി​ക്കാ​തെ​യ​ല്ലെ​ന്നും ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ഡി​എം​കെ ഖ​ജാ​ന്‍​ജി ടി.​ആ​ര്‍. ബാ​ലു​വി​നോ​ടും രാ​ഹു​ല്‍ ഗാ​ന്ധി ക​നി​മൊ​ഴി​യോ​ടും സം​സാ​രി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗെ പ​റ​ഞ്ഞു.

ര​ണ്ടാം ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ​രി​ഗ​ണി​ക്കും. ഏ​ത് വ​കു​പ്പു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ക എ​ന്ന​ത് ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക എ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Viral

വിജയ്‌യുടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ തിളങ്ങി തൃഷ; അമ്മയെ ചേർത്തുപിടിച്ച് താരം, ഹൃദയം കവർന്ന് വീഡിയോ

വി​ജ​യ് ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ഏ​വ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യ​ത് തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ കൃ​ഷ്ണ​നാ​യി​രു​ന്നു. ച​ട​ങ്ങി​ന് ഏ​റെ നേ​ര​ത്തെ ത​ന്നെ എ​ത്തി​യ തൃ​ഷ, അ​ങ്ങേ​യ​റ്റം സ​ന്തോ​ഷ​വ​തി​യാ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്.

ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കാ​ൻ എ​ത്തി​യ താ​രം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​രോ​രു​ത്ത​രെ​യും നി​റ​ഞ്ഞ സ്നേ​ഹ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം വ​ലി​യ ച​ർ​ച്ച​യാ​യ​ത് വി​ജ​യ്‌​യു​ടെ കു​ടും​ബ​ത്തോ​ട് തൃ​ഷ കാ​ണി​ച്ച ആ​ദ​ര​വും സ്നേ​ഹ​വു​മാ​ണ്.

വി​ജ​യ്‌​യു​ടെ അ​മ്മ ശോ​ഭ​യെ​യും സ​ഹോ​ദ​രി​യെ​യും ക​ണ്ട​പ്പോ​ൾ താ​രം പ്ര​ക​ടി​പ്പി​ച്ച വൈ​കാ​രി​ക​മാ​യ അ​ടു​പ്പം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്നു.

ശോ​ഭ​യെ ഏ​റെ നേ​രം ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്ത തൃ​ഷ​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ​ത്.

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ പ്രി​യ ജോ​ഡി​ക​ളാ​യ വി​ജ​യ്‌​യും തൃ​ഷ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​നി​മി​ഷ​ങ്ങ​ൾ.

ചി​രി​ച്ച മു​ഖ​ത്തോ​ടെ ഏ​വ​രോ​ടും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യും സ്നേ​ഹം പ​ങ്കി​ട്ടും സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം തൃ​ഷ സ​ജീ​വ​മാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ ഈ ​പെ​രു​മാ​റ്റം രാ​ഷ്ട്രീ​യ വേ​ദി​ക്ക് കൂ​ടു​ത​ൽ മ​നോ​ഹാ​രി​ത പ​ക​ർ​ന്നു.

National

കോ​ൺ​ഗ്ര​സ് ഡി​എം​കെ​യെ ച​തി​ച്ചു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മോ​ദി

ബം​ഗ​ളൂ​രു: ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​പ്പം നി​ന്ന ഡി​എം​കെ​യെ ഉ​പേ​ക്ഷി​ച്ച് വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​ധി​കാ​ര കൊ​തി​യ​ന്മാ​രാ​യ കോ​ൺ​ഗ്ര​സ് കി​ട്ടി​യ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ഡി​എം​കെ​യെ പി​ന്നി​ൽ നി​ന്ന് കു​ത്തി. പ​ല​പ്പോ​ഴും പ്ര​തി​സ​ന്ധി​ക​ളി​ൽ ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​ല​നി​ന്ന​ത് ഡി​എം​കെ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഞ്ച് എം​എ​ൽ​എ​മാ​ർ ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഈ ​ചേ​രി​മാ​റ്റ​ത്തെ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

National

വിജയ് അധികാരത്തിലേക്ക്, സത്യപ്രതിജ്ഞ ഞായറാഴ്ച

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച രാവിലെ പത്തിന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വിജയ് സത്യപ്രതിജ്ഞ ചെയ്യും.

നിയമന ഉത്തരവ് ഗവർണർ കൈമാറി. മേയ് 13ന് വിശ്വാസവോട്ട് നടത്താനും ഗവർണർ നിർദേശിച്ചു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ നൽകിയതോടെയാണ് ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയത്.

തെരഞ്ഞെടുപ്പിൽ108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകി.

നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണയും ടിവികെ നേതാവ് വിജയിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് വിസികെ പിന്തുണ നൽ‌കിയത്.

National

അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മം; ദ​ള​പ​തി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കും

ചെ​ന്നൈ: രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക്. വി​സി​കെ(​വി​ടു​ത​ലൈ ചി​രു​തൈ​ക​ള്‍ ക​ക്ഷി) പി​ന്തു​ണ ക​ത്ത് കൈ​മാ​റി​യ​തോ​ടെ​യാ​ണ് ടി​വി​കെ സ​ഖ്യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. ഇ​തോ​ടെ 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ വി​ജ​യ്ക്കാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 108 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ടി​വി​കെ മാ​റി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്, സി​പി​ഐ, സി​പി​എം എ​ന്നീ ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ ടി​വി​കെ​യ്ക്കു​ണ്ട്. ടി​വി​കെ നേ​താ​ക്ക​ൾ ഉ​ട​ൻ ഗ​വ​ർ​ണ​റെ കാ​ണും.

നേ​ര​ത്തെ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നാം ത​വ​ണ വി​ജ​യി​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ തി​രി​ച്ച​യ​ച്ചി​രു​ന്നു.

120 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും മു​സ്‌​ലിം ലീ​ഗ്, വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ക്ഷി (വി​സി​കെ) എ​ന്നി​വ​യു​ടെ പി​ന്തു​ണ​ക്ക​ത്ത് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ജ​യി​യെ ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ച​ത്. ഇ​തി​നി​ടെ, വി​ജ​യി​യെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ക്ഷ​ണി​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ​യി​ലെ ഒ​രം​ഗം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Kerala

ഇ​താ​ണ് ഹീ​റോ​യി​സം, ന​ല്ല ക​ട്ട ഹീ​റോ​യി​സം..; എ​റ​ണാ​കു​ള​ത്ത് വി​ജ​യ് അ​നു​കൂ​ല ബാ​ന​റു​ക​ളും

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്നു​ള്ള ച​ര്‍​ച്ച​ക​ളും പ്ര​ക​ട​ന​ങ്ങ​ളും ഫ്‌​ല​ക്‌​സ് യു​ദ്ധ​വും തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​ജ​യ്ക്കാ​യി ഫ്‌​ല​ക്‌​സ് സ്ഥാ​പി​ച്ച് ആ​രാ​ധ​ക​ര്‍. വി​ജ​യ്ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യാ​ണ് മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഫ്‌​ല​ക്‌​സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​താ​ണ് ഹീ​റോ​യി​സം, ന​ല്ല ക​ട്ട ഹീ​റോ​യി​സം എ​ന്നെ​ഴു​തി​യ വി​ജ​യ്‌​യു​ടെ പോ​സ്റ്റ​റാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ടി​വി​കെ. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ജ​യ്‌​യെ ഗ​വ​ര്‍​ണ​ര്‍ മൂ​ന്നാം ത​വ​ണ​യും തി​രി​യ​ച്ച​ത്.

ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വി​സി​കെ രാ​വി​ലെ ന​ട​ത്താ​നി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി. വി​സി​കെ​യു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ വി​ജ​യ്ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ആ​വു​ക​യു​ള്ളു.

Kerala

ത​മി​ഴ്"​നാ​ട​കം' തു​ട​രു​ന്നു; വി​ജ​യ് ഒ​ഴി​യു​ന്ന സീ​റ്റും ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​വും വേ​ണം; വി​ല​പേ​ശ​ലു​മാ​യി വി​സി​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യു​ടെ പാ​ർ​ട്ടി​യാ​യ ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നീ​ളു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ വി​സി​കെ​യു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ക​ടു​ത്ത ഉ​പാ​ധി​ക​ളാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തോ​ൾ തി​രു​മാ​വ​ള​വ​ൻ മു​ന്നോ​ട്ട് വെ​ച്ചി​രി​ക്കു​ന്ന​ത്

ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഒ​രു അ​ധി​ക മ​ന്ത്രി​സ്ഥാ​ന​വും ന​ൽ​ക​ണം. വി​ജ​യ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​തി​നാ​ൽ അ​ദ്ദേ​ഹം ഒ​ഴി​യു​ന്ന തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ സീ​റ്റ് വേ​ണം.

നി​ല​വി​ൽ ചി​ദം​ബ​രം എം​പി​യാ​യ തി​രു​മാ​വ​ള​വ​ൻ ആ ​സ്ഥാ​നം ഒ​ഴി​ഞ്ഞാ​ൽ പ​ക​രം സീ​റ്റി​ൽ പാ​ർ​ട്ടി​യു​ടെ വി​ജ​യം ടി​വി​കെ ഉ​റ​പ്പാ​ക്ക​ണം. ജാ​തി-​മ​ത വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​ര​ണം, ദു​ര​ഭി​മാ​ന​ക്കൊ​ല ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം തു​ട​ങ്ങി​യ​വ​യാ​ണ് വി​സി​കെ​യു​ടെ ഉ​പാ​ധി​ക​ളെ​ന്നാ​ണ് വി​വ​രം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം ഇ​പ്പോ​ൾ വി​സി​കെ​യു​ടെ തീ​രു​മാ​ന​ത്തെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വി​സി​കെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 118 സീ​റ്റു​ക​ളാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്. 108 സീ​റ്റു​ക​ൾ നേ​ടി​യ ടി​വി​കെ​ക്ക് കോ​ൺ​ഗ്ര​സ് (അ​ഞ്ച്), സി​പി​ഐ (ര​ണ്ട്), സി​പി​എം (ര​ണ്ട്) എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ 117 സീ​റ്റു​ക​ൾ തി​ക​യ്ക്കാ​നാ​കും. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കാ​ൻ വി​സി​കെ​യു​ടെ ര​ണ്ട് സീ​റ്റു​ക​ൾ കൂ​ടി അ​നി​വാ​ര്യ​മാ​ണ്.

 

 

National

ക​ത്തി​ൽ ഒ​പ്പി​ട്ട​യാ​ൾ ഞാ​ന​ല്ല; മ​ല​ക്കം മ​റി​ഞ്ഞ് എ​എം​എം​കെ എം​എ​ൽ​എ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​ര​വെ ടി​വി​കെ​യെ വെ​ട്ടി​ലാ​ക്കി മ​ല​ക്കം മ​റി​ഞ്ഞ് എ​എം​എം​കെ പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ​യാ​യ കാ​മ​രാ​ജ്. ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന ക​ത്തി​ൽ കാ​മ​രാ​ജ് ഒ​പ്പു​വ​യ്ക്കു​ന്ന വീ​ഡി​യോ ടി​വി​കെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, വീ​ഡി​യോ​യി​ൽ കാ​ണു​ന്ന ആ​ൾ താ​ൻ അ​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ കാ​മ​രാ​ജ് പ​റ​യു​ന്ന​ത്. ടി​വി​കെ​യെ പി​ന്തു​ണ​ച്ചു​ള്ള ക​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ വി​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​എം​എം​കെ അ​ധ്യ​ക്ഷ​ൻ ടി.​ടി.​വി. ദി​ന​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റോ​ടും ടി.​ടി.​വി. ദി​ന​ക​ര​ൻ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കാ​മ​രാ​ജി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന വ്യാ​ജ​രേ​ഖ ടി​വി​കെ തയാ​റാ​ക്കി​യെ​ന്ന് ടി.​ടി.​വി. ദി​ന​ക​ര​ൻ ഗ​വ​ർ​ണ​റെ ക​ണ്ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തിനു പി​ന്നാ​ലെ ടി​വി​കെ ഇ​ന്നു രാ​വി​ലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.

ടി.​ടി.​വി. ദി​ന​ക​ര​നാ​ണ് ത​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​ജം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും എ​എം​എം​കെ​യു​ടെ എം​എ​ൽ​എ കാ​മ​രാ​ജ് ത​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും ടി​വി​കെ അറിയിച്ചു. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രുന്നു കാ​മ​രാ​ജ് പി​ന്തു​ണ​ക്ക​ത്ത് എ​ഴു​തി ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും ടി​വി​കെ തെ​ളി​വാ​യി പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്. 

ത​മി​ഴ്‌​നാ​ട്ടി​ൽ ടി​വി​കെ​യു​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച സ​സ്പെ​ൻ​സ് നീ​ളു​ക​യാ​ണ്. സി​പി​എം, സി​പി​ഐ, വി​സി​കെ, മുസ്‌ലിം ലീ​ഗ് ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ട്ടും വി​ജ​യ്ക്ക് ഇ​തേ​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല.

Movies

‌വാ​ഹ​ന​ങ്ങ​ളി​ലെ ആ 0277; ​പ്രി​യ​പ്പെ​ട്ട​വ​ളു​ടെ ഓ​ർ​മ്മ​യ്ക്കാ​യി വി​ജ​യ് ക​രു​തി​വെ​ച്ച ന​മ്പ​ർ

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ ദ​ള​പ​തി വി​ജ​യ്‌​യു​ടെ വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ലെ '0277' എ​ന്ന ന​മ്പ​റാ​ണ്. വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ ബ​സ്സി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​എം​ഡ​ബ്ല്യു കാ​റി​ലു​മെ​ല്ലാം ഒ​രേ ന​മ്പ​ർ ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ള​ല്ല, മ​റി​ച്ച് ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി​യോ​ടു​ള്ള തീ​രാ​ത്ത സ്നേ​ഹ​മാ​ണു​ള്ള​ത്.

വി​ജ​യ്‌​യു​ടെ അ​നി​യ​ത്തി വി​ദ്യ​യു​ടെ ജ​ന്മ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​ന​മ്പ​ർ. ഫെ​ബ്രു​വ​രി 27 ആ​ണ് വി​ദ്യ​യു​ടെ ജ​ന്മ​ദി​നം. വി​ജ​യ്ക്ക് ര​ണ്ട് വ​യ​സു​ള്ള​പ്പോ​ഴാ​ണ് വി​ദ്യ ജ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ വെ​റും ര​ണ്ട് വ​യ​സു​ള്ള​പ്പോ​ൾ ത​ന്നെ ഒ​രു അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് വി​ദ്യ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​യി വി​ജ​യ് ഇ​ന്നും വി​ദ്യ​യു​ടെ വേ​ർ​പാ​ടി​നെ കാ​ണു​ന്നു.

സ​ഹോ​ദ​രി​യു​ടെ ഓ​ർ​മ​ക​ൾ എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​കാ​നാ​ണ് വി​ജ​യ് ത​ന്‍റെ പ്ര​ധാ​ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​ല്ലാം 0277 എ​ന്ന ന​മ്പ​ർ ന​ൽ​കു​ന്ന​ത്. ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച വ​ലി​യ ല​ക്ഷ്വ​റി ബ​സി​ന്‍റെ ന​മ്പ​ർ 0277 എ​ന്നാ​ണ്.

ത​ന്‍റെ സ്വ​കാ​ര്യ വാ​ഹ​ന​മാ​യ ബി​എം​ഡ​ബ്ല്യു സീ​രീ​സി​ലും ഇ​തേ ന​മ്പ​ർ ത​ന്നെ അ​ദ്ദേ​ഹം നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. സ​ഹോ​ദ​രി​യു​ടെ സ്നേ​ഹ​വും അ​നു​ഗ്ര​ഹ​വും എ​പ്പോ​ഴും ത​നി​ക്കൊ​പ്പ​മു​ണ്ടെ​ന്ന് വി​ജ​യ് വി​ശ്വ​സി​ക്കു​ന്നു.

Latest News

Corehub Up